പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പന്തല്‍ തകര്‍ന്നുവീണ് 22പേര്‍ക്ക് പരുക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് വീണ് 22 പേര്‍ക്ക് പരിക്ക്. ബംഗാളിലെ മിഡ്‌നാപൂരില്‍ തിങ്കാളാഴ്ച രാവിലെയാണ് സംഭവം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ ഇരുന്ന പന്തല്‍ തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്.

മോദിയുടെ ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിനിടെയാണ് അപകടം. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ചിലര്‍ പന്തലിന് മുകളില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ കനത്ത മഴയും പന്തലിനെ ദുര്‍ബലപ്പെടുത്തി.

അപകടശബ്ദം കേട്ടമാത്രയില്‍ തന്നെ പ്രധാനമന്ത്രി എല്ലാവരോടും സൂക്ഷിക്കാന്‍ പ്രസംഗത്തിനിടെ പറഞ്ഞു. എന്നാല്‍ ടെന്റ് തകര്‍ന്ന് സ്ത്രീകളടക്കമുള്ളവരുടെ സദസിലേക്ക് വീഴുകയായിരുന്നു. മറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവരെ മിഡ്‌നാപൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി ആശുപത്രിയിലെത്തി അപകടം പറ്റിയവരെ സന്ദര്‍ശിച്ചു.

prp

Related posts

Leave a Reply

*