ഫ്ലിപ്പ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ച യുവാവിന് ലഭിച്ചത് ബിജെപി അംഗത്വം

കൊല്‍ക്കത്ത: ഫ്ലിപ്പ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ച്‌ ബിജെപി അംഗത്വം ലഭിച്ചതിന്‍റെ അമ്പരപ്പിലാണ് കൊല്‍ക്കത്ത സ്വദേശി. കുടുംബക്കാരെ ശല്യപ്പെടുത്താതെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാനായിരുന്നു യുവാവ് ഫ്ലിപ്പ് കാര്‍ട്ടില്‍ ഹെഡ് സെറ്റിന് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഹെഡ് സെറ്റിന് പകരം ഒരു കുപ്പി എണ്ണയായിരുന്നു വീട്ടില്‍ എത്തിയത്.

പരാതി അറിയിക്കാന്‍ യുവാവ് ഓഡര്‍ പ്രകാരം വീട്ടിലെത്തിയ കവറിലെ നമ്പറിലേക്ക് വിളിച്ചു. എന്നാല്‍ ഒരു തവണ ബെല്‍ അടിച്ച്‌ ഫോണ്‍ കട്ടാവുകയായിരുന്നു. വീണ്ടും ആ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിലിടയ്ക്ക് ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. ബിജെപിയിലേക്ക് സ്വാഗതം എന്നതായിരുന്ന ലഭിച്ച സന്ദേശം. ഇതോടൊപ്പം ബിജെപിയിലേക്ക് പ്രാഥമിക അംഗത്വം ലഭിച്ചതിന്‍റെ നമ്പറും ഉണ്ടായിരുന്നു.

തുടര്‍ന്നു യുവാവ് 1800 എന്ന നമ്പറിലേക്ക് വിളിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് സ്വാഗതം എന്ന സന്ദേശം മാത്രമാണ് ലഭിച്ചത്. ഇതേ നമ്പര്‍ സുഹൃത്തുക്കള്‍ക്ക് നല്‍കുകയും അവരോടും വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുഹൃത്തുക്കള്‍ക്കും സമാന സന്ദേശം തന്നെയാണ് ലഭിച്ചത്.

എന്നാല്‍ ഫ്ലിപ്പ്കാര്‍ട്ടുമായി തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്ന് ബിജെപിയുടെ ബംഗാള്‍ ജനറല്‍ സെക്രട്ടറി ദിലീപ് ഘോഷ് പറഞ്ഞു. ബിജെപിയുടെ നമ്പര്‍ വെബ് സൈറ്റുകളിലും ഫെയ്‌സ് ബുക്കിലും നല്‍കിയുണ്ട്. ആര്‍ക്ക് വേണമെങ്കിലും അതിലേക്ക് വിളിച്ചു നോക്കാം എന്നും പറഞ്ഞു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ക്ക് അനുവദിച്ചു തന്ന നമ്ബറാണ് ഇതെന്നും എങ്ങനെയാണ് ഇതിലേക്ക് വിളിക്കുമ്പോള്‍ ബിജെപിയുടെ സന്ദേശം ലഭിക്കുന്നതെന്ന് അറിയില്ലെന്ന് ഫ്ലിപ്പ്കാര്‍ട്ടും പറയുന്നു.

prp

Related posts

Leave a Reply

*