ബിഷപ്പിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ ശ്രമം; കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സാക്ഷികളായ തങ്ങള്‍ക്ക് നിരന്തര ഭീഷണിയുണ്ടെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തങ്ങളെ സ്ഥലം മാറ്റിയത് സമ്മര്‍ദ്ദത്തിലാക്കാനാണ്. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്ത കുറ്റം. നിയമത്തിന്‍റെ പഴുതിലൂടെ രക്ഷപ്പെടാന്‍ ബിഷപ്പ് ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകള്‍ കത്തില്‍ പറയുന്നു. സ്ഥലം മാറ്റിക്കൊണ്ടുള്ള മദര്‍ സുപ്പീരിയറിന്‍റെ ഉത്തരവ് കഴിഞ്ഞ ദിവസം എത്തി. ബിഷപ്പിന്‍റെ താളത്തിനൊത്ത് […]

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി. നാല് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്.  സഭാനിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. സിസ്റ്റർ അനുപമ (പഞ്ചാബ്), ജോസഫീൻ (ജാർഖണ്ഡ് – ലാൽ മട്ടിയ), ആൽഫി (ബീഹാർ – പകർത്തല) , അൻസിറ്റ (കണ്ണൂർ – പരിയാരം) എന്നീ കന്യാസ്ത്രീകൾക്കെതിരെയാണ് സഭയുടെ പ്രതികാര നടപടി. കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തിന് പിന്തുണ നൽകിയ […]

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ കയ്യേറ്റ ശ്രമം

ചേര്‍ത്തല: ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്ററിന് നേരെ കയ്യേറ്റ ശ്രമം. സിസ്റ്റര്‍ അനുപമയ്ക്ക് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്. പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഓഫീസില്‍ നിന്ന് സിസ്റ്ററെ ബലമായി ഇറക്കി വിടുകയും ചെയ്തു. ഒരു വിഭാഗം വിശ്വാസികളാണ് സിസ്റ്റര്‍ അനുപമയ്ക്ക് നേരെ ആക്രമണം നടത്തിയത്. സിസ്റ്റര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്

ബിഷപ്പിന് ജാമ്യം ലഭിച്ചത് ആശങ്കപ്പെടുത്തുന്നു: സിസ്റ്റര്‍ അനുപമ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ആശങ്കപ്പെടുത്തുന്നതായി സിസ്റ്റര്‍ അനുപമ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ സമരത്തിന്റെ മുന്‍നിരയില്‍ സിസ്റ്റര്‍ അനുപമയും ഉണ്ടായിരുന്നു. കേരളത്തിന് പുറത്തായാലും ബിഷപ്പ് അപകടകാരിയാണ്. ചെയ്യാനുള്ളത് എവിടെയിരുന്നു ബിഷപ്പ് ചെയ്യും. താനടക്കമുള്ള കന്യാസ്ത്രീകളുടെ ജീവന് ഭീഷണിയുണ്ടെന്നും അനുപമ പറഞ്ഞു. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉപാധികളോടെയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേരളത്തില്‍ പ്രവേശിക്കരുത്,​ പാസ്‌പോര്‍ട്ട് കോടതിയില്‍ […]