ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

ചേര്‍ത്തല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ചു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയാണ് ജലന്ധറില്‍ മരിച്ചത്. വൈദികന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വൈദികന്‍റെ

വൈദികനെ കൊന്നതാണെന്ന് ആരോപിച്ച് സഹോദരന്‍ ജോസ് ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി.  ഫാദര്‍ കാട്ടുതറയ്ക്ക് ഗുണ്ടകളുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും ജോസ് പറഞ്ഞു.

കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഫാദര്‍. തന്നെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തിയെന്ന് ഫാദര്‍ പറഞ്ഞിരുന്നതായും സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ഫാദറിന്‍റെ വീടിന് നേരെ കല്ലെറുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്‍റെ മരണം.

prp

Related posts

Leave a Reply

*