ആക്ടിവിസ്റ്റ് ബിന്ദു വന്നത് ഇരുമുടിക്കെട്ടില്ലാതെ; സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ്

എരുമേലി: ശബരിമല നട ഇന്ന് രാത്രി അടയ്ക്കാനിരിക്കെ ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിനിയായ ബിന്ദു എന്ന യുവതിയാണ് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്.

എന്നാല്‍ സുരക്ഷ നല്‍കാനാവില്ലെന്ന് എരുമേലി പൊലീസ് അറിയിച്ചതോടെ യുവതി പമ്പയിലേക്ക് തിരിച്ചു. പമ്പയിലെ ഡ്യൂട്ടി ചുമതലയുള്ള പൊലീസിനെ സമീപിക്കുകയാണ് യുവതിയുടെ ലക്ഷ്യം. യുവതിയോടൊപ്പം രണ്ട് യുവാക്കളുമുണ്ടെന്നാണ് സൂചന.  നേരത്തെ ആര്‍ത്തവ സമരവുമായി ബന്ധപ്പെട്ടു നടന്ന ചില ആക്ടിവിസങ്ങളില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ള ആളാണ് ബിന്ദു.

അതേസമയം, സന്നിധാനത്തേക്ക് പോകുന്നതിന് വേണ്ടി ശബരി എക്‌സ്‌പ്രസില്‍ യുവതികള്‍ എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. യുവതികളായ ഭക്തര്‍ എത്തിയാല്‍ തടയുന്നതിനായി ഭക്തരും സ്റ്റേഷനില്‍ സംഘടിച്ചിരുന്നു. എന്നാല്‍ ചെങ്ങന്നൂരില്‍ ഇതുവരെ ഭക്തരാരും ഇറങ്ങിയിട്ടില്ലെന്നാണ് വിവരം.

prp

Related posts

Leave a Reply

*