ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് പൊലീസിന്‍റെ അറിവോടെയെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം

കൊച്ചി: ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് പൊലീസിന്‍റെ അറിവോടെയെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. യുവതികള്‍ക്ക് അകമ്പടി പോയത് മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പത്തനംതിട്ട എസ്.പി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. യുവതികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സത്യവാങ്മൂലം നല്‍കിയത്. ജീവനക്കാര്‍ക്കും വിഐപികള്‍ക്കും പ്രവേശിക്കാനുള്ള വാതിലിലൂടെ രണ്ട് യുവതികള്‍ക്ക് എങ്ങനെ പ്രവേശിക്കാന്‍ കഴിഞ്ഞുവെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ളത്. യുവതികളുടെ ആവശ്യം പരിഗണിച്ചാണ്‌സംരക്ഷണം ഒരുക്കിയത്. പമ്പയില്‍ […]

പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിക്കാരോട് പറഞ്ഞാല്‍ തീരുന്ന ക്രമസമാധാന പ്രശ്‌നം മാത്രമേ കേരളത്തിലുള്ളൂവെന്ന് ബിന്ദു

കോഴിക്കോട്: പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിക്കാരോട് പറഞ്ഞാല്‍ തീരുന്ന ക്രമസമാധാന പ്രശ്‌നം മാത്രമേ കേരളത്തിലൊള്ളൂവെന്ന് ബിന്ദു. തങ്ങള്‍ക്ക് സുരക്ഷവേണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇരുവര്‍ക്കും സുരക്ഷ അനുവദിക്കണമെന്ന് കോടിതി നിര്‍ദേശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിന്ദു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തനിക്ക് സ്വൈര്യ ജീവിതം നഷ്ടമായി. വ്യക്തിപരമായി സമാഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി നേരിടുന്നുണ്ട്. തന്‍റെ കുട്ടികളെയടക്കം ഭീഷണിപ്പെടുത്തുകയാണ്. ഈയൊരവസ്ഥയില്‍ കോടതി ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. സ്ത്രീകളുടെ അന്തസുയര്‍ത്തിയ വിധിയാണ് സുപ്രീകോടിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും […]

ബിന്ദുവിനും കനകദുര്‍ഗയ്‌ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി; 51 യുവതികള്‍ക്ക് സുരക്ഷ നല്‍കിയെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി:  ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇവര്‍ക്ക് ഇപ്പോള്‍ തന്നെ സംരക്ഷണം നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അപ്പോള്‍ ഇത് തുടര്‍ന്നാല്‍ മതിയെന്ന് കോടതി പറഞ്ഞു. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഇക്കാര്യം ഓരോ പൗരനും ഭരണഘടന ഉറപ്പ് നല്‍കുന്നതുമാണ്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശബരിമല കയറിയ ശേഷം നിരന്തരം സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിന്ദുവും കനകദുര്‍ഗയും പൂര്‍ണ്ണ […]

മുഴുവന്‍ സമയ സുരക്ഷ വേണമെന്ന് ആവശ്യം; കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു. മുഴുവന്‍ സമയസുരക്ഷ തേടിയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന്നും ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്‍റെയും കനകദുര്‍ഗയുടെയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. കേസ് നാളെ തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഇവരെ അറിയിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് […]

ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കാനാവില്ലന്ന് അധികൃതര്‍. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യ വനം ഹയര്‍സെക്കന്‍ററി സ്‌കൂളാണ് ബിന്ദുവിന്‍റെ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. മുമ്പ് അഡ്മിഷന്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയപ്പോള്‍ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു. താന്‍ ഒരു ആക്ടിവിസ്റ്റല്ലെന്നും എന്നാല്‍ എജ്യൂക്കേഷന്‍ അക്ടിവിസ്റ്റാണ് താനെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. സ്‌കൂളിന്‍റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ പറഞ്ഞതായും ബിന്ദു പറയുന്നു. മകള്‍ക്ക് […]

ശബരിമലയ്ക്ക് പോകാന്‍ ശ്രമിച്ച ബിന്ദുവിന് ക്ലാസില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ട ശരണം വിളി

കോഴിക്കോട്: ശബരിമലയില്‍ പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു കുട്ടികള്‍ക്കെതിരെ പരാതിയുമായി പ്രിന്‍സിപ്പലിനെ സമീപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ബിന്ദു തിങ്കളാഴ്ചയാണ് അഗളി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിലെത്തിയത്. എന്നാല്‍ ക്ലാസിലെത്തിയ അധ്യാപികയെ കുട്ടികള്‍ക്ക് ശരണം വിളിച്ചുകൊണ്ടാണ് വരവേറ്റത്.ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ടീച്ചര്‍ പരാതി പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ചയും കുട്ടികളുടെ ഭാഗത്തു നിന്ന് ഇത് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ബിന്ദു സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി എഴുതി നല്‍കി. പ്രിന്‍സിപ്പല്‍ ഹയര്‍സെക്കന്‍ററി […]

ശബരിമലയില്‍ പോയ യുവതിയോട് വീട്ടിലേക്ക് തിരികെ വരേണ്ടെന്ന് നിര്‍ദ്ദേശം: ജോലിയിലും വിലക്ക്

പത്തനംതിട്ട: അയ്യപ്പനെ കാണാന്‍ അവസാനമായി എത്തിയ യുവതിയായിരുന്നു ബിന്ദു തങ്കം കല്യാണി. എന്നാല്‍, പ്രതിഷേധക്കാരെ കൊണ്ടും മഴ കാരണവും യുവതിക്ക് ഒരടി മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല. തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ശബരിമല ദര്‍ശനത്തിനുപോയ ബിന്ദുവിന് പലയിടത്തും വിലക്ക്. കോഴിക്കോട് സ്വദേശിയാണ് ബിന്ദു. ഇതിനോടകം നിരവധി ഭീഷണികളുമെത്തി. ചേവായൂരിലെ വാടക വീട്ടിലേക്ക് തിരികെ വരേണ്ടെന്നാണ് വീട്ടുടമയുടെ നിര്‍ദേശം. അറിയിപ്പ് കിട്ടിയ ശേഷം ജോലിക്ക് വന്നാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചു. ഇതേ തുടര്‍ന്ന് ബിന്ദു സുഹൃത്തിന്‍റെ […]

ആക്ടിവിസ്റ്റ് ബിന്ദു വന്നത് ഇരുമുടിക്കെട്ടില്ലാതെ; സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ്

എരുമേലി: ശബരിമല നട ഇന്ന് രാത്രി അടയ്ക്കാനിരിക്കെ ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിനിയായ ബിന്ദു എന്ന യുവതിയാണ് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. എന്നാല്‍ സുരക്ഷ നല്‍കാനാവില്ലെന്ന് എരുമേലി പൊലീസ് അറിയിച്ചതോടെ യുവതി പമ്പയിലേക്ക് തിരിച്ചു. പമ്പയിലെ ഡ്യൂട്ടി ചുമതലയുള്ള പൊലീസിനെ സമീപിക്കുകയാണ് യുവതിയുടെ ലക്ഷ്യം. യുവതിയോടൊപ്പം രണ്ട് യുവാക്കളുമുണ്ടെന്നാണ് സൂചന.  നേരത്തെ ആര്‍ത്തവ സമരവുമായി ബന്ധപ്പെട്ടു നടന്ന ചില ആക്ടിവിസങ്ങളില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ള ആളാണ് ബിന്ദു. അതേസമയം, സന്നിധാനത്തേക്ക് […]