ശബരിമലയില്‍ പോയ യുവതിയോട് വീട്ടിലേക്ക് തിരികെ വരേണ്ടെന്ന് നിര്‍ദ്ദേശം: ജോലിയിലും വിലക്ക്

പത്തനംതിട്ട: അയ്യപ്പനെ കാണാന്‍ അവസാനമായി എത്തിയ യുവതിയായിരുന്നു ബിന്ദു തങ്കം കല്യാണി. എന്നാല്‍, പ്രതിഷേധക്കാരെ കൊണ്ടും മഴ കാരണവും യുവതിക്ക് ഒരടി മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല. തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ശബരിമല ദര്‍ശനത്തിനുപോയ ബിന്ദുവിന് പലയിടത്തും വിലക്ക്. കോഴിക്കോട് സ്വദേശിയാണ് ബിന്ദു. ഇതിനോടകം നിരവധി ഭീഷണികളുമെത്തി. ചേവായൂരിലെ വാടക വീട്ടിലേക്ക് തിരികെ വരേണ്ടെന്നാണ് വീട്ടുടമയുടെ നിര്‍ദേശം. അറിയിപ്പ് കിട്ടിയ ശേഷം ജോലിക്ക് വന്നാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചു. ഇതേ തുടര്‍ന്ന് ബിന്ദു സുഹൃത്തിന്‍റെ ഫ്ലാറ്റിലാണ് അഭയം തേടിയത്.

ഇവിടെയും പ്രതിഷേധമാണ്. തുടര്‍ന്ന് ബിന്ദു പോലീസ് സംരക്ഷണം തേടി.ശബരിമല ദര്‍ശനത്തിന് അനുമതി തേടി ബിന്ദു ഇന്നലെയാണ് എരുമേലി പോലീസിനെ സമീപിച്ചത്. തുലാപ്പള്ളിയില്‍ വെച്ച് ബിന്ദുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പോലീസ് ഇടപെടുകയും ഇവരെ തിരിച്ചു കൊണ്ടുപോകുകയുമായിരുന്നു.

എരുമേലിയില്‍നിന്നാണ് ബിന്ദു ഇന്നലെ രാവിലെ ശബരിമലയിലേക്ക് തിരിച്ചത്. കെഎസ്ആര്‍ടിസി ബസിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ ബസില്‍ ഉണ്ടെന്നറിഞ്ഞ് തുലാപ്പള്ളിയില്‍ വെച്ച് ഒരു സംഘം പ്രതിഷേധക്കാര്‍ ബസ് തടയുകയായിരുന്നു.

prp

Related posts

Leave a Reply

*