വാവര് പള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല, നിയന്ത്രണം നിസ്‌ക്കാര ഹാളില്‍ മാത്രം

എരുമേലി: വാവര് പള്ളിയില്‍ കയറുന്നതിന് സ്ത്രീകള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാവര്‍ത്തിച്ച്‌ മഹല്ല് കമ്മിറ്റി. നിസ്‌ക്കാരഹാളില്‍ കയറുന്നതിന് മാത്രമാണ് നിയന്ത്രണമുള്ളത്. വാവര്‍ പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ പാലക്കാട് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദീകരണവുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തിയത്. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച്‌ സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ എരുമേലി വാവര്‍ പള്ളിയില്‍ വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വാവര് പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ പാലക്കാട് വെച്ച്‌ അറസ്റ്റ് ചെയ്തു. ഇതോടെയാണ് പള്ളിയില്‍ നിയന്ത്രണമുണ്ടെന്ന […]

ആക്ടിവിസ്റ്റ് ബിന്ദു വന്നത് ഇരുമുടിക്കെട്ടില്ലാതെ; സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ്

എരുമേലി: ശബരിമല നട ഇന്ന് രാത്രി അടയ്ക്കാനിരിക്കെ ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിനിയായ ബിന്ദു എന്ന യുവതിയാണ് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. എന്നാല്‍ സുരക്ഷ നല്‍കാനാവില്ലെന്ന് എരുമേലി പൊലീസ് അറിയിച്ചതോടെ യുവതി പമ്പയിലേക്ക് തിരിച്ചു. പമ്പയിലെ ഡ്യൂട്ടി ചുമതലയുള്ള പൊലീസിനെ സമീപിക്കുകയാണ് യുവതിയുടെ ലക്ഷ്യം. യുവതിയോടൊപ്പം രണ്ട് യുവാക്കളുമുണ്ടെന്നാണ് സൂചന.  നേരത്തെ ആര്‍ത്തവ സമരവുമായി ബന്ധപ്പെട്ടു നടന്ന ചില ആക്ടിവിസങ്ങളില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ള ആളാണ് ബിന്ദു. അതേസമയം, സന്നിധാനത്തേക്ക് […]