ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ കയ്യേറ്റ ശ്രമം

ചേര്‍ത്തല: ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്ററിന് നേരെ കയ്യേറ്റ ശ്രമം. സിസ്റ്റര്‍ അനുപമയ്ക്ക് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്. പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഓഫീസില്‍ നിന്ന് സിസ്റ്ററെ ബലമായി ഇറക്കി വിടുകയും ചെയ്തു. ഒരു വിഭാഗം വിശ്വാസികളാണ് സിസ്റ്റര്‍ അനുപമയ്ക്ക് നേരെ ആക്രമണം നടത്തിയത്. സിസ്റ്റര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാരം നാളെ

ചേര്‍ത്തല: ജലന്ധറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹമെത്തിക്കുന്നത്. വൈകീട്ട് 5.30ന് നെടുമ്പാശ്ശേരിയിലും തുടര്‍ന്ന് പള്ളിപ്പുറം ശാന്തികവലയിലെ കുടുംബവീട്ടിലും എത്തിക്കും. 25ന് രണ്ടുമണിക്ക് പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് ശവസംസ്‌കാരം. എറണാകുളം അങ്കമാലി അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ കാര്‍മികരാകും. 22ന് രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ […]

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം

കോട്ടയം: ജലന്ധറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷമെന്ന് പോലീസ്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയെന്നും ബന്ധുക്കള്‍ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണിത്. ബന്ധുക്കള്‍ 11 മണിയോടെ ജലന്ധറിലെത്തും. സംഭവത്തിൽ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമായി. കുടുംബത്തിന്‍റെ പരാതിയെ ത്തുടർന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം നടത്താനുള്ള നടപടികള്‍ ഇന്നലെ അധികൃതര്‍ നിര്‍ത്തിവെച്ചത്. ബന്ധുക്കൾ ജലന്ധറിലെത്തിയതിനു ശേഷം അധികൃതരുമായി ചര്‍ച്ച നടത്തും.  ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം എവിടെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ജലന്ധര്‍ […]

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

ചേര്‍ത്തല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ചു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയാണ് ജലന്ധറില്‍ മരിച്ചത്. വൈദികന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വൈദികന്‍റെ വൈദികനെ കൊന്നതാണെന്ന് ആരോപിച്ച് സഹോദരന്‍ ജോസ് ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി.  ഫാദര്‍ കാട്ടുതറയ്ക്ക് ഗുണ്ടകളുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും ജോസ് പറഞ്ഞു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഫാദര്‍. തന്നെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തിയെന്ന് ഫാദര്‍ പറഞ്ഞിരുന്നതായും സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ഫാദറിന്‍റെ വീടിന് നേരെ കല്ലെറുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്‍റെ മരണം.