കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ദഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍, ഉജ്ജയില്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ അടക്കം 83 സാക്ഷികള്‍ ആണ് ഉള്ളത്. പ്രധാനപ്പെട്ട 10 സാക്ഷികളുടെ മൊഴികള്‍ മജിസ്‌ട്രേറ്റുമാര്‍ രേഖപ്പെടുത്തി. ഇത് രേഖപ്പെടുത്തിയ 7 മജിസ്‌ട്രേറ്റുമാരും സാക്ഷികളാണ്.

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക പീഡനം, അന്യായമായി തടഞ്ഞു വയ്ക്കല്‍, ഭീഷണി, സ്വാധീനം ഉപയോഗിച്ച്‌ തുടര്‍ച്ചയായ ബലാത്സംഗം എന്നിവയാണ് കുറ്റങ്ങള്‍. പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസില്‍ കുറ്റപത്രം തയ്യാറായത്.

prp

Related posts

Leave a Reply

*