മുഖ്യമന്ത്രിയും നാല് മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി; സിപിഐഎമ്മിനൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമം

ചേര്‍ത്തല: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നില്‍ സുപ്രധാന കാരണമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഏകദേശം 5 മിനിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ജി.സുധാകരന്‍, പി.തിലോത്തമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ചായ്‌വ് പുലര്‍ത്തിയ എസ്എന്‍ഡിപി യോഗം ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രചരിക്കുന്നതിനിടയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സന്ദര്‍ശനം […]

കന്നിയാത്ര തന്നെ പെരുവഴിയിൽ…; ഇലക്ട്രിക് ബസ് ചാര്‍ജില്ലാതെ പാതിവഴിയില്‍ നിന്നു, യാത്രക്കാരുടെ പ്രതിഷേധം

ചേര്‍ത്തല : സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേര്‍ത്തല വച്ച് ചാര്‍ജില്ലാതെ നിന്നുപോവുകയായിരുന്നു. ചേര്‍ത്തല എക്‌സറേ ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു ബസ് നിന്നുപോയത്. അതേസമയം യാത്ര മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വ്വീസ് തുടങ്ങുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് 375 രൂപയാണ് ടിക്കറ്റ് നിരക്ക്. പാപ്പനംകോട്, ഹരിപ്പാട്, […]

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ കയ്യേറ്റ ശ്രമം

ചേര്‍ത്തല: ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്ററിന് നേരെ കയ്യേറ്റ ശ്രമം. സിസ്റ്റര്‍ അനുപമയ്ക്ക് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്. പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഓഫീസില്‍ നിന്ന് സിസ്റ്ററെ ബലമായി ഇറക്കി വിടുകയും ചെയ്തു. ഒരു വിഭാഗം വിശ്വാസികളാണ് സിസ്റ്റര്‍ അനുപമയ്ക്ക് നേരെ ആക്രമണം നടത്തിയത്. സിസ്റ്റര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാരം നാളെ

ചേര്‍ത്തല: ജലന്ധറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹമെത്തിക്കുന്നത്. വൈകീട്ട് 5.30ന് നെടുമ്പാശ്ശേരിയിലും തുടര്‍ന്ന് പള്ളിപ്പുറം ശാന്തികവലയിലെ കുടുംബവീട്ടിലും എത്തിക്കും. 25ന് രണ്ടുമണിക്ക് പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് ശവസംസ്‌കാരം. എറണാകുളം അങ്കമാലി അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ കാര്‍മികരാകും. 22ന് രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ […]

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

ചേര്‍ത്തല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ചു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയാണ് ജലന്ധറില്‍ മരിച്ചത്. വൈദികന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വൈദികന്‍റെ വൈദികനെ കൊന്നതാണെന്ന് ആരോപിച്ച് സഹോദരന്‍ ജോസ് ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി.  ഫാദര്‍ കാട്ടുതറയ്ക്ക് ഗുണ്ടകളുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും ജോസ് പറഞ്ഞു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഫാദര്‍. തന്നെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തിയെന്ന് ഫാദര്‍ പറഞ്ഞിരുന്നതായും സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ഫാദറിന്‍റെ വീടിന് നേരെ കല്ലെറുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്‍റെ മരണം.

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച സഹോദരനും സുഹൃത്തുക്കളും പിടിയില്‍

ചേര്‍ത്തല: ബധിരയും മൂകയുമായ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന് സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. രവീന്ദ്രന്‍ (50), രാജേഷ് (35), ജോമി (38) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം സ്വദേശിനിയായ 34കാരിയുടെ പരാതിയിലാണ് മൂന്ന് പേരെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.        

കേരളത്തില്‍ അപൂര്‍വ കുഷ്ഠരോഗം; കരുതിയിരിക്കണമെന്ന് ഡോക്ടര്‍മാര്‍

ചേര്‍ത്തല: മുഖത്തെ തടിപ്പുമായി ചേര്‍ത്തലയിലെ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 21 വയസുള്ള യുവാവിന് അപൂര്‍വ കുഷ്ഠരോഗം എന്ന് സ്ഥിരീകരണം. ഹിസ്റ്റോയിട്ട് ഹാന്‍സന്‍ എന്നറിയപ്പെടുന്ന കുഷ്ഠമാണ് യുവാവിനെ ബാധിച്ചിരിക്കുന്നത്. യുവാവിന്‍റെ രോഗലക്ഷണങ്ങളില്‍ സംശയം തോന്നിയാണ് വിശദമായ പരിശോധന നടത്തിയത്. പരിശോധനയില്‍ യുവാവിന് ഹിസ്റ്റോയ്ഡ് കുഷ്ഠരോഗമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഹിസ്റ്റോയ്ഡ് കുഷ്ഠരോഗം ബാധിക്കുന്നവരില്‍ സാധാരണ കുഷ്ഠരോഗം പോലെ സ്പര്‍ശന ശേഷി നഷ്ടപ്പെടുകയോ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുകയോ ഇല്ലെന്നും അതെ സമയം നിമിഷങ്ങള്‍ കൊണ്ട് ശരീരത്തെ ഈ രോഗം കാര്‍ന്ന് […]

ചേര്‍ത്തലയില്‍ വാഹനാപകടം; 2 മരണം

ചേര്‍ത്തല:  ചേര്‍ത്തലയില്‍ ബസ് കാറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. തണ്ണീര്‍മുക്കം സ്വദേശി ഹരീഷ്, കഞ്ഞിക്കുഴി സ്വദേശി ശിവറാം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദേശീയ പാതയില്‍ ചേര്‍ത്തല പതിനൊന്നാം മൈലില്‍ വെച്ച്  വോള്‍വോ ബസ് കാറിലിടിച്ചത്.