കന്നിയാത്ര തന്നെ പെരുവഴിയിൽ…; ഇലക്ട്രിക് ബസ് ചാര്‍ജില്ലാതെ പാതിവഴിയില്‍ നിന്നു, യാത്രക്കാരുടെ പ്രതിഷേധം

ചേര്‍ത്തല : സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേര്‍ത്തല വച്ച് ചാര്‍ജില്ലാതെ നിന്നുപോവുകയായിരുന്നു.

ചേര്‍ത്തല എക്‌സറേ ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു ബസ് നിന്നുപോയത്. അതേസമയം യാത്ര മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വ്വീസ് തുടങ്ങുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രഖ്യാപനം.

തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് 375 രൂപയാണ് ടിക്കറ്റ് നിരക്ക്. പാപ്പനംകോട്, ഹരിപ്പാട്, എറണാകുളം, ആലുവ എന്നിവിടങ്ങളാണ് ചാര്‍ജിങ് സെന്‍ററുകള്‍.

prp

Related posts

Leave a Reply

*