ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി

പാലാ: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ഉത്തരവിന്‍റെ പകര്‍പ്പ് പാലാ സബ് ജയിലില്‍ എത്തിച്ചത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ മോചിതനാക്കുകയായിരുന്നു. പി.സി.ജോര്‍ജ് എംഎല്‍എ അടക്കം നിരവധി പേര്‍ ജയില്‍ മോചിതനായ ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിക്കാന്‍ പാലായില്‍ എത്തിയിരുന്നു. തിങ്കളാഴ്ചയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ബിഷപ്പിന് ജാമ്യം ലഭിച്ചത് ആശങ്കപ്പെടുത്തുന്നു: സിസ്റ്റര്‍ അനുപമ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ആശങ്കപ്പെടുത്തുന്നതായി സിസ്റ്റര്‍ അനുപമ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ സമരത്തിന്റെ മുന്‍നിരയില്‍ സിസ്റ്റര്‍ അനുപമയും ഉണ്ടായിരുന്നു. കേരളത്തിന് പുറത്തായാലും ബിഷപ്പ് അപകടകാരിയാണ്. ചെയ്യാനുള്ളത് എവിടെയിരുന്നു ബിഷപ്പ് ചെയ്യും. താനടക്കമുള്ള കന്യാസ്ത്രീകളുടെ ജീവന് ഭീഷണിയുണ്ടെന്നും അനുപമ പറഞ്ഞു. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉപാധികളോടെയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേരളത്തില്‍ പ്രവേശിക്കരുത്,​ പാസ്‌പോര്‍ട്ട് കോടതിയില്‍ […]

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേരളത്തില്‍ പ്രവേശിക്കരുത് എന്നീ നിബന്ധനകള്‍ പാലിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി ബിഷപ്പ് മാത്യു അറയ്ക്കല്‍

പാലാ: ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍. യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോയെന്ന് മാത്യു അറയ്ക്കല്‍ ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ല. മാധ്യമങ്ങള്‍ കാര്യമറിയാതെ വിധിക്കരുതെന്നും ബിഷപ്പ് മാത്യു അറയ്ക്കല്‍ പറഞ്ഞു. ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന മുൻ ജലന്ധർ രൂപതാദ്ധ്യക്ഷന് പൂർണ്ണ പിന്തുണയുമായാണ് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കലും സഹായമെത്രാൻ മാർ ജോസ് പുളിക്കലും പാലാ സബ് ജയിലിലെത്തിയത്. പത്തനംതിട്ട രൂപതാ സഹായമെത്രാൻ സാമുവൽ മാർ […]

ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കന്യാസ്ത്രീ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കന്യാസ്ത്രീയ്ക്ക് എതിരെ നടപടി എടുത്തതാണ് തന്നോട് വൈരാഗ്യം വരാന്‍ കാരണമെന്നാണ് ബിഷപ്പിന്‍റെ വാദം. ജാമ്യം നല്‍കണമോ എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നേരത്തെ പാലാ മജിസ്ട്രേറ്റ് കോടതി ബിഷപ്പിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇപ്പോള്‍ പാല സബ്ജയിലിലാണ് ബിഷപ്പ് ഉള്ളത്.

ജലന്ധര്‍ പീഡനം; അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോട്ടയം: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ രണ്ട് അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസും, കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. രണ്ട് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞു. വൈക്കം ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. ബിഷപ്പിന്‍റെ അറസ്റ്റിന് മുമ്പായി പീഡനക്കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാനുള്ള നീക്കത്തെ കന്യാസ്ത്രീയുടെ കുടുംബവും സമരം ചെയ്ത കന്യാസ്ത്രീ സമൂഹവും എതിര്‍ത്തിരുന്നു.

പാലാ ബിഷപ്പ് സബ് ജയിലിലെത്തി ഫ്രാങ്കോയെ കണ്ടു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായി പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സഹായമെത്രാന്‍ ജേക്കബ് മുരിക്കനൊപ്പം കല്ലറങ്ങാട്ട് എത്തിയത്. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഏതാണ്ട് 15 മിനിട്ടോളം ഇരുവരും സംസാരിച്ചു. ജയിലിലെ കാര്യങ്ങള്‍ കല്ലറങ്ങാട്ട് ചോദിച്ചറിഞ്ഞു. എന്നാല്‍, വിഷമിക്കേണ്ടെന്നും പരീക്ഷണകാലം ഉടന്‍ തന്നെ അവസാനിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. തനിക്ക് പരാതികളൊന്നും തന്നെയില്ലെന്നും ബിഷപ്പ് വ്യക്തമാക്കിയതായാണ് സൂചന. തിങ്കളാഴ്ച ജയിലില്‍ […]

കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതി; വൈദികന്‍റെ സഹോദരനെതിരെ കേസ്

കോട്ടയം: കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വൈദികന്‍റെ സഹോദരനെതിരെ പൊലീസ് കേസെടുത്തു. ജലന്ധര്‍ രൂപതയിലെ വൈദികന്‍ ലോറന്‍സ് ചാട്ടുപറമ്പിലിന്റെ സഹോദരനെതിരെയാണ് കേസ്. മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കന്യാസ്ത്രീയെ നിരീക്ഷിക്കാനും വാഹനത്തിന്‍റെ ബ്രേക്ക് അഴിച്ചുവെക്കാനും നിര്‍ദേശം നല്‍കിയിരുന്നതായി ജീവനക്കാരന്‍ വെളിപ്പെടുത്തി. കൂടാതെ, കന്യാസ്ത്രീയുടെ സഹോദരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു.

പാലാ സബ് ജയിലില്‍ ബിഷപ്പിന് അനുവദിച്ചത് മൂന്നാം നമ്പര്‍ സെല്‍; താമസം പെറ്റി കേസ് പ്രതികള്‍ക്കൊപ്പം

പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നു പാലാ സബ് ജയിലിലേക്ക് മാറ്റി. ജയിലിലെ മൂന്നാം നമ്പര്‍ സെല്ലാണ് ബിഷപ്പിനു അനുവദിച്ചത്. സി ക്ലാസ് ജയില്‍ ആയതിനാല്‍ ഫ്രാങ്കോ മുളയ്ക്കലിനു കട്ടില്‍ ലഭിക്കില്ല, പകരം പായ് വിരിച്ചു നിലത്തു കിടക്കേണ്ടിവരും. നിലവില്‍ രണ്ടു പെറ്റിക്കേസ് പ്രതികളാണ് മൂന്നാം നമ്പര്‍ സെല്ലിലുള്ളത്. കോടതി നടപടികള്‍ക്ക് ശേഷം കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിഷപ്പ് ഫ്രാങ്കോയെ സബ് ജയിലില്‍ എത്തിച്ചത്. ബിഷപ്പിനെ സബ് […]

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കും കുടുംബത്തിനും നേരെ ബിഷപ്പിന്‍റെ ആളുകൾ വധഭീഷണി മുഴക്കിയതായി പരാതി. കന്യാസ്ത്രീയുടെ കുടുംബമാണ് തങ്ങൾക്കെതിരെ ബിഷപ്പിന്‍റെ ആളുകൾ വധ ഭീഷണി മുഴക്കിയതായി ഡിജിപിക്ക് പരാതി നൽകിയത്. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഒക്ടോബർ ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് പാലാ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് അയക്കും