കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കും കുടുംബത്തിനും നേരെ ബിഷപ്പിന്‍റെ ആളുകൾ വധഭീഷണി മുഴക്കിയതായി പരാതി. കന്യാസ്ത്രീയുടെ കുടുംബമാണ് തങ്ങൾക്കെതിരെ ബിഷപ്പിന്‍റെ ആളുകൾ വധ ഭീഷണി മുഴക്കിയതായി ഡിജിപിക്ക് പരാതി നൽകിയത്.
അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഒക്ടോബർ ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് പാലാ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് അയക്കും

