ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം പിന്‍വലിച്ചു

കൊച്ചി: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ നടത്താനിരുന്ന സമരപരിപാടികളില്‍ പിന്‍വലിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയുള്ള കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് സമര പരിപാടികളില്‍ നിന്നും കന്യാസ്ത്രീകള്‍ പിന്മാറുന്നത്. സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മനപ്പൂര്‍വ്വം വൈകിക്കുന്നതായി പ്രതിഷേധിച്ച്‌ കന്യാസ്ത്രീകള്‍ വീണ്ടും സമരം ആരംഭിക്കാനൊരുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നാണ് കോട്ടയം എസ്പിക്ക് […]

കന്യാസ്ത്രീയെ അപമാനിച്ച സംഭവം: പി.സി ജോര്‍ജിനെതിരെ കേസ്

കോട്ടയം: ജലന്ധര്‍ പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എ കന്യാസ്ത്രീയെ അപമാനിച്ചത്. ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും പരാതിയിൽ ദുരൂഹതയുണ്ടെന്നും പറഞ്ഞ ജോർജ് കന്യാസ്ത്രീയെ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണെന്നും ജോര്‍ജ് പറഞ്ഞിരുന്നു. റോഡില്‍ കുത്തിയിരുന്ന് പേരെടുക്കാന്‍ ആണ് ശ്രമം. സ്ത്രീസുരക്ഷാ നിയമത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പരാതി നല്‍കിയ […]

കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതി; വൈദികന്‍റെ സഹോദരനെതിരെ കേസ്

കോട്ടയം: കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വൈദികന്‍റെ സഹോദരനെതിരെ പൊലീസ് കേസെടുത്തു. ജലന്ധര്‍ രൂപതയിലെ വൈദികന്‍ ലോറന്‍സ് ചാട്ടുപറമ്പിലിന്റെ സഹോദരനെതിരെയാണ് കേസ്. മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കന്യാസ്ത്രീയെ നിരീക്ഷിക്കാനും വാഹനത്തിന്‍റെ ബ്രേക്ക് അഴിച്ചുവെക്കാനും നിര്‍ദേശം നല്‍കിയിരുന്നതായി ജീവനക്കാരന്‍ വെളിപ്പെടുത്തി. കൂടാതെ, കന്യാസ്ത്രീയുടെ സഹോദരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കും കുടുംബത്തിനും നേരെ ബിഷപ്പിന്‍റെ ആളുകൾ വധഭീഷണി മുഴക്കിയതായി പരാതി. കന്യാസ്ത്രീയുടെ കുടുംബമാണ് തങ്ങൾക്കെതിരെ ബിഷപ്പിന്‍റെ ആളുകൾ വധ ഭീഷണി മുഴക്കിയതായി ഡിജിപിക്ക് പരാതി നൽകിയത്. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഒക്ടോബർ ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് പാലാ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് അയക്കും

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പാലാ: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ ജൂഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി അനുവദിച്ചില്ല. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡി ആവശ്യമാണെന്നായിരുന്നു പോലീസ് നിലപാട്. തെളിവെടുപ്പും നടത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചതോടെയാണ് രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ബിഷപ്പിനെ വീണ്ടും ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം […]

ബിഷപ്പിനെ പാലാ കോടതിയില്‍ എത്തിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയില്‍ എത്തിച്ചു. ബിഷപ്പിനെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇത് പ്രതിഭാഗം എതിര്‍ക്കുകയും രക്തവും ഉമിനീരും ബലം പ്രയോഗിച്ച്‌ എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. അറസ്റ്റിലായ ശേഷം ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് […]

കന്യാസ്‌ത്രീകളുടെ സമരത്തിന് ഔദ്യോഗിക സമാപനം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരം ഇന്ന് ഔദ്യോഗികമായി സമാപിപ്പിക്കും. ഇതോടെ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ പതിനാല് ദിവസമായി തുടരുന്ന സമരത്തിന് അവസാനമാകും. ഇന്ന് 11 മണിക്ക് ആകും സമരത്തിന് ഔപചാരികമായ അവസാനം ഉണ്ടാകുക. എന്നാല്‍, നീതി ഉറപ്പാകും വരെ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. നീതി എന്നാല്‍ അറസ്റ്റ് മാത്രമല്ലെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. തുടര്‍ സമര […]

ആരോഗ്യ പ്രശ്​നങ്ങളില്ല; ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്ത്കരമായതിനെ തുടര്‍ന്നാണ് ബിഷപ്പിനെ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്തത്. ബിഷപ്പിനെ അല്‍പ്പസമയത്തിനുള്ളില്‍ കോട്ടയത്തെ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോകും. ഇതിനുശേഷം പാലാ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും എന്നാണ് സൂചന. തൃപ്പൂണിത്തറയില്‍ നിന്നുള്ള യാത്രക്കിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെ […]

നിരപരാധിയെന്ന ബിഷപ്പിന്‍റെ വാദം പൊളിഞ്ഞു; സഭാവസ‌്ത്രം അഴിച്ചു

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ‌്ക്കല്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്ന നിരവധി വസ്തുതകള്‍ അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ബിഷപ‌് നിരത്തിയ വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. 2014 മെയ് നാലിന് കുറവിലങ്ങാട്ടെ മഠത്തില്‍ താന്‍ പോയിട്ടില്ലെന്നും അവിടെ തങ്ങിയിട്ടില്ലെന്നുമുള്ള വാദം മൂന്നാംദിവസവും ആവര്‍ത്തിച്ചു. വെള്ളിയാഴ്ച ചോദ്യംചെയ്യല്‍ തുടരുന്നതിനിടെ അന്വേഷണസംഘം തൃപ്പൂണിത്തുറയില്‍നിന്ന‌് കുറുവിലങ്ങാട്ടെ മഠത്തിലെത്തി പീഡനത്തിനിരയായ കന്യാസ്ത്രീയില്‍നിന്ന‌് വീണ്ടും മൊഴിയെടുത്തു. ബിഷപ‌് പീഡിപ്പിച്ച കാര്യം കന്യാസ്ത്രീ അന്വേഷണസംഘത്തോട് ആവര്‍ത്തിച്ചു. കൂടാതെ ബിഷപ്പിന്‍റെ ഡ്രൈവറുടെ മൊഴിയും […]

ബിഷപ്പിനെ ചോദ്യം ചെയ്യല്‍ തുടരുന്നു; അറസ്റ്റ് ഉച്ചയോടെയെന്ന് സൂചന

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഇന്ന് രാവിലെ 10 മണിയോടെ ബിഷപ്പ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറയിലെ എസ്.പി ഓഫീസില്‍ ഹാജരായി. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് കേന്ദ്രങ്ങള്‍ നല്‍കുന്നത്. അതേസമയം,​ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ വൈകുമെന്നതിനാല്‍ ഇടക്കാല ജാമ്യം നേടാന്‍ ബിഷപ്പ് ശ്രമം തുടങ്ങി. ഇതിനായി അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കിയിട്ടുണ്ട്. ഇതേസമയം,​ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ […]