പാലാ: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ ജൂഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്.
മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി അനുവദിച്ചില്ല. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡി ആവശ്യമാണെന്നായിരുന്നു പോലീസ് നിലപാട്. തെളിവെടുപ്പും നടത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചതോടെയാണ് രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ബിഷപ്പിനെ വീണ്ടും ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം കസ്റ്റഡിയില്‍ വിടരുതെന്നും ജാമ്യം നല്‍കണമെന്നുമുള്ള ബിഷപ്പിന്‍റെ അഭിഭാഷകന്‍റെ വാദവും കോടതി പരിഗണിച്ചില്ല.

