നിബന്ധനങ്ങളുമായി വൈറലായൊരു ക്ഷണക്കത്ത്

കല്യാണ ക്ഷണക്കത്തുകളില്‍ വ്യത്യസ്തത സൃഷ്ടടിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചെടുക്കുക എന്നത് ഇപ്പോള്‍ ഒരു സ്ഥിരം ശൈലിയാണ്. അതിനായി ഓരോരുത്തരും കാണിച്ചു കൂട്ടുന്ന പല സാഹസികതകളും അടുത്തിടെയായി വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട്.

അങ്ങേയറ്റം ആര്‍ഭാടം കാണിക്കാന്‍ സ്വര്‍ണവും വജ്രവുംകൊണ്ട് വരെ കാര്‍ഡുകള്‍ അലംകരിക്കാറുണ്ട് പലരും. എന്നാല്‍ ഇപ്പോള്‍ ആ കാര്‍ഡുകളെ എല്ലാം പിന്നിലാക്കി ഏറ്റവും വൈറലായിക്കൊണ്ടിരിക്കുന്ന മറ്റൊരു വിവാഹ ക്ഷണക്കത്തുണ്ട്. അത് പക്ഷേ ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ചത് പുറമെയുള്ള മിനുക്ക് പണികള്‍കൊണ്ടോ ആര്‍ഭാടം കൊണ്ടോ അല്ല. കത്തിനകത്തെ വാക്കുകള്‍ കൊണ്ടുമാത്രമാണ്.

അതെ വിവാഹം ക്ഷണിക്കാനായി വധുവിന്‍റെ വീട്ടുകാര്‍ തയ്യാറാക്കിയിരിക്കുന്ന കത്തില്‍ വിവാഹത്തിനെത്തുന്ന വര്‍ക്കായി നിരത്തിയിരിക്കുന്ന ഒരു കൂട്ടം നിബന്ധനകളാണ് ആ കത്തിനെ വ്യത്യസ്തമാക്കിയിരിക്കുന്നത്. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയ ആ മാരക ക്ഷണക്കത്ത് കണ്ട് നാട്ടുകാര്‍ എല്ലാം ഞെട്ടി എന്നു തന്നെ പറയാം.

വധുവിന്‍റെ കൂട്ടരുടെ മാര്യേജ് പ്ലാനര്‍ എന്നു പരിചയപ്പെടുത്തിയാണ് കത്ത് ആരംഭിക്കുന്നത്. പത്ത് നിബന്ധനകള്‍ ഉള്‍പ്പെടുന്ന കത്ത് യു.കെയിലെ ഒരു വിവാഹത്തിന്‍റെതാണ്. വിവാഹത്തിനെത്തുന്ന അതിഥികള്‍ ധരിക്കേണ്ട വസ്ത്രത്തിന്‍റെ നിറം മുതല്‍ ഹെയര്‍സ്‌റ്റൈല്‍ വരെ നിബന്ധനകള്‍ പ്രകാരം വേണമെന്നു പറയുകയാണ് കത്തിലൂടെ.

കത്തിലെ നിബന്ധനകള്‍

വിവാഹത്തിന് 15, 30 മിനിട്ടുകള്‍ക്ക് മുമ്പ് എത്തുക.
വെള്ള, ക്രീം, ഐവറി നിറങ്ങളിലുള്ള  വസ്ത്രങ്ങള്‍   ധരിക്കരുത്.
മുടി പോണിടെയില്‍ ആയി കെട്ടുക.
വലിയ മേക്കപ്പ് ഒന്നും അണിയരുത്.
വിവാഹം റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ല.
നിര്‍ദേശിക്കുന്നത് വരെ ഫേസ്ബുക്ക് ഉപയോഗിക്കരുത്.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഹാഷ്ടാഗ് ഉപയോഗിക്കുക.
വധുവുമായി സംസാരിക്കാനേ പാടില്ല.
വരുന്നവര്‍ 75 ഡോളറില്‍ (അയ്യായിരത്തില്‍പരം) കുറയാത്ത സമ്മാനവുമായി മാത്രമേ വരാന്‍ പാടുള്ളൂ.

ക്ഷണക്കത്ത് ലഭിച്ച ഒരു സ്ത്രീയാണ് സംഭവം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തു വിട്ടത്. സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം ക്ഷണക്കത്ത് ചര്‍ച്ചയായി കഴിഞ്ഞു. ഇത്തരത്തില്‍ വിചിത്രമായ ഒരു ക്ഷണക്കത്ത് കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.

prp

Related posts

Leave a Reply

*