കല്യാണ ക്ഷണക്കത്തുകളില്‍ വ്യത്യസ്തത സൃഷ്ടടിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചെടുക്കുക എന്നത് ഇപ്പോള്‍ ഒരു സ്ഥിരം ശൈലിയാണ്. അതിനായി ഓരോരുത്തരും കാണിച്ചു കൂട്ടുന്ന പല സാഹസികതകളും അടുത്തിടെയായി വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട്. അങ്ങേയറ്റം ആര്‍ഭാടം കാണിക്കാന്‍ സ്വര്‍ണവും വജ്രവുംകൊണ്ട് വരെ കാര്‍ഡുകള്‍ അലംകരിക്കാറുണ്ട് പലരും. എന്നാല്‍ ഇപ്പോള്‍ ആ കാര്‍ഡുകളെ എല്ലാം പിന്നിലാക്കി ഏറ്റവും വൈറലായിക്കൊണ്ടിരിക്കുന്ന മറ്റൊരു വിവാഹ ക്ഷണക്കത്തുണ്ട്. അത് പക്ഷേ ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ചത് പുറമെയുള്ള മിനുക്ക് പണികള്‍കൊണ്ടോ ആര്‍ഭാടം കൊണ്ടോ അല്ല. കത്തിനകത്തെ വാക്കുകള്‍ കൊണ്ടുമാത്രമാണ്. […]

