ആരോഗ്യ പ്രശ്​നങ്ങളില്ല; ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില തൃപ്ത്കരമായതിനെ തുടര്‍ന്നാണ് ബിഷപ്പിനെ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്തത്. ബിഷപ്പിനെ അല്‍പ്പസമയത്തിനുള്ളില്‍ കോട്ടയത്തെ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോകും. ഇതിനുശേഷം പാലാ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും എന്നാണ് സൂചന.

തൃപ്പൂണിത്തറയില്‍ നിന്നുള്ള യാത്രക്കിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെ പൊലീസുകാര്‍ മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നു. യാത്രക്കിടയില്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും പൊലീസുകാരോട് ബിഷപ്പ് പറഞ്ഞു.

തുടര്‍ന്നാണ് ബിഷപ്പിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം കോട്ടയത്തേക്ക് കൊണ്ടുവരും വഴിയായിരുന്നു ബിഷപ്പിന് രക്തസമ്മര്‍ദ്ദം കൂടിയത്.

prp

Related posts

Leave a Reply

*