ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍റ് ചെയ്തു

പാല: പീഡനക്കേസില്‍ അറസ്റ്റിലായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍റ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ റിമാന്‍റ് ചെയ്തത്. പൊലീസ് കസ്റ്റഡിയുടെ കാലാവധി  ഇന്ന് പൂര്‍ത്തിയാകുന്നതിനാലാണ് ഫ്രാങ്കോയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ ആറ് വരെയാണ് റിമാന്‍റ് ചെയ്തിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഉച്ചയ്ക്ക് ശേഷം ബിഷപ്പിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിട്ടുണ്ട്. ആരോഗ്യം മോശമായെന്നും ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. അതേസമയം ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്ന് ഹൈക്കോടതി പറഞ്ഞു. പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.      കസ്റ്റഡിയിലുള്ള […]

കസ്റ്റഡി കാലാവധി ഇന്ന് തീരും; ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും

കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും. പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതിനായുള്ള അപേക്ഷയെ ഫ്രാങ്കോ മുളയ്ക്കല്‍ എതിര്‍ത്താല്‍ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണ് പൊലീസിന്‍റെ ആലോചന. കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ […]

സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ച്‌ ഇ.പി.ജയരാജന്‍

കണ്ണൂര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ആവര്‍ത്തിച്ചു. ബിഷപ്പിന്‍റെ അറസ്റ്റില്‍ സര്‍ക്കാരിന്‍റെത് ശരിയായ നിലപാടാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള സാഹചര്യം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമല്ല. അത് വ്യക്തമായതുമാണ്. കേസില്‍ എല്ലാ അന്വേഷണവും നടത്തിയാണ് പൊലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. തെളിവ് ശേഖരണം അന്വേഷണത്തിന്റെ ഭാഗമാണ്. അതിനാവശ്യമായ സമയം പൊലീസ് എടുത്തിട്ടുണ്ട്. ബിഷപ്പിന്റെ കാര്യത്തില്‍ ശരിയായ നടപടിയാണ് […]

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പാലാ: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ ജൂഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി അനുവദിച്ചില്ല. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡി ആവശ്യമാണെന്നായിരുന്നു പോലീസ് നിലപാട്. തെളിവെടുപ്പും നടത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചതോടെയാണ് രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ബിഷപ്പിനെ വീണ്ടും ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം […]

ബിഷപ്പിനെ പാലാ കോടതിയില്‍ എത്തിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയില്‍ എത്തിച്ചു. ബിഷപ്പിനെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇത് പ്രതിഭാഗം എതിര്‍ക്കുകയും രക്തവും ഉമിനീരും ബലം പ്രയോഗിച്ച്‌ എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. അറസ്റ്റിലായ ശേഷം ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് […]

കന്യാസ്‌ത്രീകളുടെ സമരത്തിന് ഔദ്യോഗിക സമാപനം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരം ഇന്ന് ഔദ്യോഗികമായി സമാപിപ്പിക്കും. ഇതോടെ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ പതിനാല് ദിവസമായി തുടരുന്ന സമരത്തിന് അവസാനമാകും. ഇന്ന് 11 മണിക്ക് ആകും സമരത്തിന് ഔപചാരികമായ അവസാനം ഉണ്ടാകുക. എന്നാല്‍, നീതി ഉറപ്പാകും വരെ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. നീതി എന്നാല്‍ അറസ്റ്റ് മാത്രമല്ലെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. തുടര്‍ സമര […]

ആരോഗ്യ പ്രശ്​നങ്ങളില്ല; ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്ത്കരമായതിനെ തുടര്‍ന്നാണ് ബിഷപ്പിനെ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്തത്. ബിഷപ്പിനെ അല്‍പ്പസമയത്തിനുള്ളില്‍ കോട്ടയത്തെ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോകും. ഇതിനുശേഷം പാലാ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും എന്നാണ് സൂചന. തൃപ്പൂണിത്തറയില്‍ നിന്നുള്ള യാത്രക്കിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെ […]

നിരപരാധിയെന്ന ബിഷപ്പിന്‍റെ വാദം പൊളിഞ്ഞു; സഭാവസ‌്ത്രം അഴിച്ചു

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ‌്ക്കല്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്ന നിരവധി വസ്തുതകള്‍ അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ബിഷപ‌് നിരത്തിയ വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. 2014 മെയ് നാലിന് കുറവിലങ്ങാട്ടെ മഠത്തില്‍ താന്‍ പോയിട്ടില്ലെന്നും അവിടെ തങ്ങിയിട്ടില്ലെന്നുമുള്ള വാദം മൂന്നാംദിവസവും ആവര്‍ത്തിച്ചു. വെള്ളിയാഴ്ച ചോദ്യംചെയ്യല്‍ തുടരുന്നതിനിടെ അന്വേഷണസംഘം തൃപ്പൂണിത്തുറയില്‍നിന്ന‌് കുറുവിലങ്ങാട്ടെ മഠത്തിലെത്തി പീഡനത്തിനിരയായ കന്യാസ്ത്രീയില്‍നിന്ന‌് വീണ്ടും മൊഴിയെടുത്തു. ബിഷപ‌് പീഡിപ്പിച്ച കാര്യം കന്യാസ്ത്രീ അന്വേഷണസംഘത്തോട് ആവര്‍ത്തിച്ചു. കൂടാതെ ബിഷപ്പിന്‍റെ ഡ്രൈവറുടെ മൊഴിയും […]

ബിഷപ്പിനെ ചോദ്യം ചെയ്യല്‍ തുടരുന്നു; അറസ്റ്റ് ഉച്ചയോടെയെന്ന് സൂചന

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഇന്ന് രാവിലെ 10 മണിയോടെ ബിഷപ്പ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറയിലെ എസ്.പി ഓഫീസില്‍ ഹാജരായി. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് കേന്ദ്രങ്ങള്‍ നല്‍കുന്നത്. അതേസമയം,​ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ വൈകുമെന്നതിനാല്‍ ഇടക്കാല ജാമ്യം നേടാന്‍ ബിഷപ്പ് ശ്രമം തുടങ്ങി. ഇതിനായി അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കിയിട്ടുണ്ട്. ഇതേസമയം,​ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ […]