ജലന്ധര്‍ ബിഷപ്പിന്‍റെ അഭിഭാഷകരെ അന്വേഷണ സംഘം വിളിപ്പിച്ചു; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

കൊച്ചി: ജലന്ധര്‍ ബിഷപ്പിന്‍റെ അഭിഭാഷകരെ അന്വേഷണ വിളിപ്പിച്ചു. ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് വിവരം. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന് ബിഷപ്പിന്‍റെ മൂന്ന് അഭിഭാഷകര്‍ ചോദ്യം ചെയ്യുന്ന ഓഫീസിലെത്തി. തൃപ്പൂണിത്തുറയിലെ അത്യാധുനിക സംവിധാനങ്ങളുള്ള മുറിയില്‍ രണ്ടാംദിവസും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കുണ്ടന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് പൊലീസ് അകമ്പടിയോടെയാണ് ബിഷപ്പ് ചോദ്യം ചെയ്യലിനായി എത്തിയത്. അറസ്റ്റ് ഉടനുണ്ടാവുമെന്ന സൂചനയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളെ അറിയിച്ചത്. അന്വേഷണസംഘത്തിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ഡിജിപി പറഞ്ഞു. ഇന്ന് രാവലെ 11 […]

മൊഴികളിലെ വൈരുദ്ധ്യം, ബിഷപ്പിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നു

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നുതന്നെ അറസ്റ്റ് ചെയ്‌തേക്കും. അറസ്റ്റിനുള്ള തയ്യാറെടുപ്പുകള്‍ പോലീസ് നടത്തുന്നതായാണ് സൂചന. ബിഷപ്പിന്‍റെ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ കാരണം. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. ഇന്ന് 200 ഓളം ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ഏഴുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. അന്വേഷണസംഘത്തിന്‍റെ പല ചോദ്യങ്ങള്‍ക്കും ബിഷപ്പിന് ഉത്തരമില്ലായിരുന്നു കൈക്കൂപ്പുക മാത്രമാണ് ബിഷപ്പ് ചെയ്തത്. മുന്‍കൂര്‍ ജാമ്യപേക്ഷ അറസ്റ്റിന് തടസ്സമാകില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കന്യാസ്ത്രീയുടെ രഹസ്യമൊഴി സ്വീകരിച്ചാകും ബിഷപ്പിനെ അറസ്റ്റ് ചെയ്യുക. പുതുതായി […]

കന്യാസ്ത്രീയുടെ സഹോദരിയുടെ നില മോശം; ആശുപത്രിയിലാക്കി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവര്‍ നിരാഹാരസമരത്തിലാണ്, തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി കന്യാസ്ത്രീകളാണ് ഹൈക്കോടതി ജങ്ഷന് സമീപം നിരാഹാരം നടത്തുന്നത്. സാമൂഹ്യ പ്രവര്‍ത്തക പി.ഗീതയും കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ നല്‍കി ഒപ്പമുണ്ട്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.    

താന്‍ നിരപരാധിയെന്ന്‍ ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ്

കൊച്ചി: നിരപരാധിയെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ്. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ല. പരാതിക്കാരിക്ക് ദുരുദ്ദേശ്യമെന്നും ബിഷപ്പ് പറഞ്ഞു. ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. തൃപ്പുണ്ണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. പതിനൊന്നു മണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായത്. കോട്ടയം എസ്. പി. ഹരിശങ്കറും ഡിവൈഎസ്പി കെ സുഭാഷുമാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്ന മുറിയില്‍ മൂന്ന് ക്യാമറകളും റെക്കോര്‍ഡിംഗ് സംവിധാനങ്ങളുമുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് […]

ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി; ചോദ്യം ചെയ്യലില്‍ മുഖഭാവങ്ങളും ശരീര ചലനങ്ങളും നിരീക്ഷിക്കും

കൊച്ചി : കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. അന്വേഷണ സംഘ തലവന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്‍റെ നേതൃത്വത്തില്‍ രണ്ട് സംഘമായാകും ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി നൂറിലേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും അടങ്ങുന്ന ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.  ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് സെല്ലാണ് സജ്ജീകരിച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിനായി അഞ്ച് ക്യാമറകള്‍ […]

ജലന്ധര്‍ ബിഷപ്പിനെ ഇന്ന്‍ ചോദ്യം ചെയ്യും

കൊച്ചി: കന്യാസ്ത്രീ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. ഐജി ഉള്‍പ്പെടെയുള്ള ഉന്നതരുടെ സാന്നിധ്യത്തിലാണ് ചോദ്യംചെയ്യല്‍ നടക്കുക. ചോദ്യം ചെയ്യലിനായി രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് അന്വേഷണ സംഘം ബിഷപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി വിപുലമായ ചോദ്യാവലിയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഹൈടെക് മുറിയിലാകും ചോദ്യംചെയ്യല്‍ നടക്കുക. ഇന്നലെ രാത്രിയാണ് ചോദ്യംചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത്. കൂടാതെ, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം […]

ജലന്ധര്‍ ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സെപ്റ്റംബര്‍ 25-ലേക്ക് മാറ്റി. സര്‍ക്കാരിന്‍റെ അഭിപ്രായം അറിഞ്ഞശേഷം ഹര്‍ജിയില്‍ തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​ക്കെ​തി​രേ രൂ​ക്ഷ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാണ് ബിഷപ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വ്യ​ക്തി വി​രോ​ധം​ മൂ​ല​മാ​ണു ക​ന്യാ​സ്ത്രീ ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്നും താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ബി​ഷ​പ് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടിയിട്ടുണ്ട്.

കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയെന്ന് ബിഷപ്പിന്‍റെ ആരോപണം

കൊച്ചി: ജലന്ധര്‍ ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നു. കന്യാസ്ത്രീക്ക് വ്യക്തിവിരോധമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. ഇതിനായി കള്ളക്കഥ മെനയുന്നുവെന്നും പരാമര്‍ശമുണ്ട്. കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയായിരുന്നെന്നും ആരോപണമുണ്ട്. കന്യാസ്ത്രീയും ബന്ധുക്കളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യ മൊഴിയില്‍ ലൈംഗികാരോപണം പറഞ്ഞിട്ടില്ല. പൊതുജനവും മാധ്യമങ്ങളും തന്നെ ക്രൂശിക്കുന്നു. അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. ഹര്‍ജിക്കൊപ്പം കന്യാസ്ത്രീക്ക് എതിരായ പരാതികളും ഹാജരാക്കും.

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍

കൊച്ചി: കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. ഫാദര്‍ പോള്‍ തേലക്കാട്ടിന്‍റെ നേതൃത്വത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ എട്ട് വൈദികരാണ് പിന്തുണയുമായി സമരപ്പന്തലില്‍ എത്തിയത്. കന്യാസ്ത്രീയുടെ കണ്ണീര്‍ തന്‍റെയും കണ്ണീരെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. സമരത്തില്‍ സഭ ചെയ്യേണ്ടത് ചെയ്യണം. വിഷയത്തെക്കുറിച്ച് വത്തിക്കാന്‍ അറിഞ്ഞോയെന്നതില്‍ സംശയമുണ്ടെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കെസിബിസി രംഗത്തെത്തിയിരുന്നു.

ജലന്ധര്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു. ചോദ്യം ചെയ്യാന്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് ചുമതല ഒഴിഞ്ഞത്. മൂന്ന് സഹവൈദികര്‍ക്ക് ചുമതലകള്‍ കൈമാറി. വൈദികര്‍ക്ക് അയച്ച കത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മൂന്ന് സഹവൈദികര്‍ക്ക് താല്‍ക്കാലികമായി ചുമതലകള്‍ കൈമാറിയിരിക്കുകയാണ്. ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ചയ്ക്കുള്ളിലാണ് അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകേണ്ടത്.ഫാ.മാത്യു കോക്കണ്ടത്തിന് താല്‍ക്കാലിക ചുമതല നല്‍കിയെന്നാണ് വിവരം. രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള താല്‍ക്കാലിക നടപടിയാണ് ഇതെന്ന് ബിഷപ്പ് വിശദീകരിക്കുന്നു