മൊഴികളിലെ വൈരുദ്ധ്യം, ബിഷപ്പിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നു

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നുതന്നെ അറസ്റ്റ് ചെയ്‌തേക്കും. അറസ്റ്റിനുള്ള തയ്യാറെടുപ്പുകള്‍ പോലീസ് നടത്തുന്നതായാണ് സൂചന. ബിഷപ്പിന്‍റെ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ കാരണം. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.

ഇന്ന് 200 ഓളം ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ഏഴുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. അന്വേഷണസംഘത്തിന്‍റെ പല ചോദ്യങ്ങള്‍ക്കും ബിഷപ്പിന് ഉത്തരമില്ലായിരുന്നു കൈക്കൂപ്പുക മാത്രമാണ് ബിഷപ്പ് ചെയ്തത്. മുന്‍കൂര്‍ ജാമ്യപേക്ഷ അറസ്റ്റിന് തടസ്സമാകില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കന്യാസ്ത്രീയുടെ രഹസ്യമൊഴി സ്വീകരിച്ചാകും ബിഷപ്പിനെ അറസ്റ്റ് ചെയ്യുക. പുതുതായി ഒരു വാദവും ബിഷപ്പ് മുന്നോട്ടുവെച്ചിട്ടില്ല. കന്യാസ്ത്രീയുടെ രഹസ്യമൊഴി സാധൂകരിക്കുന്ന പല തെളിവുകളും പോലീസിന് ലഭിച്ചുവെന്നാണ് സൂചന. ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തില്‍ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.

prp

Related posts

Leave a Reply

*