ജലന്ധര്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു. ചോദ്യം ചെയ്യാന്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് ചുമതല ഒഴിഞ്ഞത്. മൂന്ന് സഹവൈദികര്‍ക്ക് ചുമതലകള്‍ കൈമാറി.

വൈദികര്‍ക്ക് അയച്ച കത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മൂന്ന് സഹവൈദികര്‍ക്ക് താല്‍ക്കാലികമായി ചുമതലകള്‍ കൈമാറിയിരിക്കുകയാണ്. ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ചയ്ക്കുള്ളിലാണ് അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകേണ്ടത്.ഫാ.മാത്യു കോക്കണ്ടത്തിന് താല്‍ക്കാലിക ചുമതല നല്‍കിയെന്നാണ് വിവരം. രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള താല്‍ക്കാലിക നടപടിയാണ് ഇതെന്ന് ബിഷപ്പ് വിശദീകരിക്കുന്നു

prp

Related posts

Leave a Reply

*