ബിഷപ്പിനെതിരെയുള്ള പീഡനപരാതി; വത്തിക്കാന്‍ ഇടപെടുന്നു

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാനും രംഗത്ത്. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു. രണ്ട് ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് സൂചന. ബിഷപ്പിനോട് തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി. സിബിസിഐ പ്രസിഡന്‍റ് ഒസ്വാള്‍ഡ് ഗ്രേഷ്യസ് വത്തിക്കാനെ വിവരങ്ങള്‍ അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ വത്തിക്കാന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ കത്ത് നല്‍കിയിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ […]

കന്യാസ്ത്രീയുടെ ആരോപണം വൈദികരേയും ക്രിസ്തീയ സഭയേയും അധിക്ഷേപിക്കാന്‍: പിസി ജോര്‍ജ്

തിരുവനന്തപുരം: കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിന് പിന്നില്‍ നല്ല നടപ്പുകാരായ വൈദികരേയും ക്രിസ്തീയ സഭയേയും അധിക്ഷേപിക്കാനുള്ള നീക്കമാണെന്ന് പിസി ജോര്‍ജ്. ഇതിന് പിന്നില്‍ ബ്ലാക്ക് മാസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഇടപെടലുകളുണ്ടെന്നും ജോര്‍ജ് ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്നതിന് പിന്നിലെ യുക്തി എന്താണെന്ന് ചോദിച്ച പിസി ജോര്‍ജ് സമരം നടത്തേണ്ടത് സെക്രട്ടറിയേറ്റിന് മുമ്പിലല്ലേ എന്നും ചോദിച്ചു. മാത്രമല്ല സമരം നടത്തുന്നത് വെറും ആറ് കന്യാസ്ത്രീകള്‍ മാത്രമാണെന്നും മറ്റുള്ളവര്‍ക്ക് ഇത്തരം പരാതികളില്ലെന്നത് ശ്രദ്ധിക്കണമെന്നും ജോര്‍ജ് […]

ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചതായി പോലീസ്

കോട്ടയം: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചുവെന്നും രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി. ബിഷപ്പ് മഠത്തിലെത്തിയത് സ്ഥിരീകരിക്കുന്ന മൊഴികളും രേഖകളും കണ്ടെത്തി. ബിഷപ്പിന്‍റെ ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍, എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, പീഡനം നടന്ന സമയത്ത് ജലന്ധര്‍ ബിഷപ്പ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനിയില്ല. പുതിയ മൊബൈല്‍ വാങ്ങിച്ചപ്പോള്‍ പഴയത് ഉപേക്ഷിച്ചതായാണ് മൊഴി നല്‍കിയത്. നേരത്തെ […]

നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം: മഞ്ജു വാര്യർ

പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകൾ ചേർത്ത് പിടിക്കുന്നുവെന്ന് നടി മഞ്ജു വാര്യർ. നീതി തേടി തെരുവിലിറങ്ങിയ കന്യാസ്ത്രീകൾക്ക് പിന്തുണ നൽകി കൂടുതൽ പേരാണ് രംഗത്തെത്തുന്നത്. മഞ്ജു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചത്. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തു പിടിക്കുന്നതായും പോരാട്ടത്തില്‍ അണിചേരുന്നതായും മഞ്ജു അറിയിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് കരുതുന്നില്ലന്നും ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ത്ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണെന്നും മഞ്ജു പറഞ്ഞു.  ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം. പീഡിപ്പിക്കപ്പെട്ട […]

ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിന് കാരണം മൊഴിയിലെ വൈരുദ്ധ്യം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മൂലമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 13 നാണ് ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തി ഫ്രാങ്കോയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതിനുശേഷമുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 27 പേജുള്ള സത്യവാങ്മൂലമാണിത്. പരാതിക്കാരിയുടേയും ബിഷപ്പിന്‍റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം, അതിനുള്ള […]

ഞങ്ങളുടെ കന്യാസ്ത്രീകളെ രക്ഷിക്കൂ…വത്തിക്കാന്‍റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ക്യാമ്പയിന്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ഞങ്ങളുടെ കന്യാസ്ത്രീകളെ രക്ഷിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്രയും വേഗം ഇടപെടണമെന്നും ആവശ്യം ഉയരുന്നു. വത്തിക്കാന്‍ ന്യൂസിന്‍റെ ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ ആവശ്യം അറിയിച്ചത്. കമന്‍റിട്ടു കൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും ആഗോള കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന പേജാണ് വത്തിക്കാന്‍ ന്യൂസ്. ഇതില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ക്ക് കമന്‍റായാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന […]

രാജി വയ്ക്കാന്‍ തയ്യാറായിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ്

കോട്ടയം: പരാതി വന്നയുടന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സഹ വൈദികര്‍ വിലക്കിയതിനാലാണ് രാജിയില്‍ നിന്ന് പിന്മാറിയതെന്നും അഭിമുഖത്തില്‍ ബിഷപ്പ് വ്യക്തമാക്കുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി ഗൂഢാലോചനയെന്ന് ആരോപിച്ച് ജലന്ധര്‍ രൂപത രംഗത്ത് എത്തിയിട്ടുണ്ട് . കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത ആരോപിക്കുന്നു. ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണ സഭയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ്.   ജലന്ധര്‍ രൂപതയേയും സഭയേയും ഇല്ലായ്മ ചെയ്യാനുള്ള […]

‘വായ് മൂടെടാ പിസി’ ക്യാമ്പയിനിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നു: പാര്‍വതി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ കന്യാസ്ത്രീയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരായ ഹാഷ്ടാഗ് കാമ്പയിനിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. വായ് മൂടെടാ പി സി കാമ്പയിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിക്കുന്നുവെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. പി സി ജോര്‍ജിന്‍റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണമെന്നും പാര്‍വതി പറഞ്ഞു. […]

പിസി ജോര്‍ജ്ജ് മോശം പരാമര്‍ശം നടത്തുന്നത് ബിഷപ്പില്‍ നിന്നും പണം വാങ്ങിയാണെന്ന്‍ കന്യാസ്ത്രീയുടെ സഹോദരന്‍

കോട്ടയം: പിസി ജോര്‍ജ്ജിനെതിരെ കന്യാസ്ത്രീയുടെ സഹോദരന്‍. ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന്പണം വാങ്ങിയാണ് പിസി ജോര്‍ജ്ജ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നതെന്ന് സഹോദരന്‍ പറയുന്നു. ഫ്രാങ്കോ മുളക്കലിന്‍റെ അടുത്ത രണ്ടാളുകള്‍ പി.സി ജോര്‍ജിന്‍റെ വീട്ടില്‍ ചെന്ന് പണം കൈമാറിയെന്നുമാണ് സഹോദന്‍റെ ആരോപണം. കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഃഖവും ഇല്ല.  പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നാണ് പിസി പരാമര്‍ശിച്ചത്. പീഡിപ്പിച്ചത് ബിഷപ്പ് […]

എട്ടിന്‍റെ പണി വാങ്ങി പി.സി ജോർജ്

കോട്ടയം: പി.സി.ജോര്‍ജ് അധിക്ഷേപിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തില്‍ വെച്ചാണ് മൊഴി എടുക്കുന്നത്. അതേസമയം  കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി.സി.ജോർജ് പറഞ്ഞു. ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്‍റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും […]