പിസി ജോര്‍ജ്ജ് മോശം പരാമര്‍ശം നടത്തുന്നത് ബിഷപ്പില്‍ നിന്നും പണം വാങ്ങിയാണെന്ന്‍ കന്യാസ്ത്രീയുടെ സഹോദരന്‍

കോട്ടയം: പിസി ജോര്‍ജ്ജിനെതിരെ കന്യാസ്ത്രീയുടെ സഹോദരന്‍. ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന്പണം വാങ്ങിയാണ് പിസി ജോര്‍ജ്ജ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നതെന്ന് സഹോദരന്‍ പറയുന്നു.

ഫ്രാങ്കോ മുളക്കലിന്‍റെ അടുത്ത രണ്ടാളുകള്‍ പി.സി ജോര്‍ജിന്‍റെ വീട്ടില്‍ ചെന്ന് പണം കൈമാറിയെന്നുമാണ് സഹോദന്‍റെ ആരോപണം. കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഃഖവും ഇല്ല.  പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നാണ് പിസി പരാമര്‍ശിച്ചത്.

പീഡിപ്പിച്ചത് ബിഷപ്പ് തന്നെ ആവണമെന്നില്ലെന്നും ആരുമാവാം എന്നും പിസി ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീ എന്നാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നെ കന്യാസ്ത്രീ അല്ലെന്നും പീഡനത്തിന് ഇരയായി എന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇനി തിരുവസ്ത്രം അണിയാന്‍ യോഗ്യത ഇല്ലെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.

prp

Related posts

Leave a Reply

*