മുന്‍ വിശ്വ സുന്ദരി ചെല്‍സി സ്മിത്ത് അന്തരിച്ചു

വിശ്വഹൃദയം കവര്‍ന്ന മുന്‍ മിസ് യൂണിവേഴ്‌സ് ചെല്‍സി സ്മിത്ത് മരണത്തിന് കീഴടങ്ങി. ഇന്ത്യക്കാരി സുസ്മിത സെന്നി പിന്‍ഗാമിയായി 1995ല്‍ വിശ്വസുന്ദരിപ്പട്ടം ചൂടിയ അമേരിക്കക്കാരി ചെല്‍സി സ്മിത്ത് അര്‍ബുദ ബാധിതയായാണ് മരിച്ചത്. കരളില്‍ അര്‍ബുദം ബാധിച്ചു ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന ചെല്‍സിയുടെ അന്ത്യം 45-ാം വയസ്സില്‍ ആയിരുന്നു.

 

തന്‍റെ പിന്‍തുടര്‍ച്ചക്കാരിയായി വന്ന് വിശ്വസുന്ദരി പട്ടം ഏറ്റുവാങ്ങിയ മുന്‍ മിസ്സ് യൂണിവേഴ്‌സ് ചെല്‍സി സ്മിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുസ്മിത സെന്നുംഎത്തിയിരുന്നു. അവളുടെ ആ ചിരിയേയും മഹാമനസ്‌കതയേയും ഞാന്‍ ഇഷ്ടപ്പെട്ടു. എന്‍റെ സുന്ദരിയായ സുഹൃത്തിന് നിത്യശാന്തി നേരുന്നു. എന്നാണ് ചെല്‍സി സ്മിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സുസ്മിത ട്വിറ്ററില്‍ കുറിച്ചത്. വിശ്വസുന്ദരി മത്സരത്തിന്‍റെ പഴയൊരു ഓര്‍മ്മചിത്രവും സുസ്മിത പങ്കുവച്ചിട്ടുണ്ട്.

1995ല്‍ മിസ് യുഎസ്എ കിരീടം ചൂടിയ ടെക്‌സസുകാരി ചെല്‍സി സ്മിത്ത് നമീബിയയില്‍ നടന്ന വിശ്വസുന്ദരി മത്സരത്തിലും വിജയിക്കുകയായിരുന്നു. 15 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു യുഎസുകാരി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. അന്ന് ചെല്‍സി സ്മിത്തിനെ കിരീടം അണിയിച്ചത് 1994 ലെ വിശ്വസുന്ദരി സുസ്മിത സെന്‍ ആയിരുന്നു.

prp

Related posts

Leave a Reply

*