എട്ടിന്‍റെ പണി വാങ്ങി പി.സി ജോർജ്

കോട്ടയം: പി.സി.ജോര്‍ജ് അധിക്ഷേപിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തില്‍ വെച്ചാണ് മൊഴി എടുക്കുന്നത്.

അതേസമയം  കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി.സി.ജോർജ് പറഞ്ഞു. ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്‍റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്‍റെ മൂക്ക് ചെത്തുമോ? – ജോർജ് പറഞ്ഞു.

കന്യാസ്ത്രീകളെ അപമാനിച്ച പി.സി.ജോർജ് എംഎൽഎയോടു നേരിട്ടു ഹാജരാകാൻ നിർദേശിച്ച് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചിരുന്നു. 20നു കമ്മീഷനു മുമ്പാകെ ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. അപമാനകരമായ പരാമർശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മിഷൻ, മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജോർജിനെതിരെ സ്വമേധയാ കേസെടുത്തു. ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ കേരള പൊലീസും പഞ്ചാബ് സർക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നൽകിയതായും വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.

അതേസമയം, വനിതാ കമ്മീഷൻ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങൾ വിശദീകരിക്കുന്നു. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. സിവിൽ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മീഷനുമുണ്ട്. ബത്ത അനുവദിക്കുന്ന രീതി കമ്മീഷനില്ല. നിർദേശിച്ചിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് എത്തിക്കാൻ പൊലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാർട്ടി ഭാരവാഹിയുമായതിനാൽ തെരഞ്ഞെടുപ്പു കമ്മീഷനു പരാതിപ്പെടുന്നതടക്കം നടപടികളിലേക്കും കമ്മീഷനു കടക്കാം.

prp

Related posts

Leave a Reply

*