ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ഞങ്ങളുടെ കന്യാസ്ത്രീകളെ രക്ഷിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്രയും വേഗം ഇടപെടണമെന്നും ആവശ്യം ഉയരുന്നു. വത്തിക്കാന്‍ ന്യൂസിന്‍റെ ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ ആവശ്യം അറിയിച്ചത്.
കമന്‍റിട്ടു കൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും ആഗോള കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന പേജാണ് വത്തിക്കാന്‍ ന്യൂസ്.
ഇതില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ക്ക് കമന്‍റായാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യമുയര്‍ത്തി ഹാഷ്ടാഗുകളും സജീവമാണ്

