രാജി വയ്ക്കാന്‍ തയ്യാറായിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ്

കോട്ടയം: പരാതി വന്നയുടന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

സഹ വൈദികര്‍ വിലക്കിയതിനാലാണ് രാജിയില്‍ നിന്ന് പിന്മാറിയതെന്നും അഭിമുഖത്തില്‍ ബിഷപ്പ് വ്യക്തമാക്കുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി ഗൂഢാലോചനയെന്ന് ആരോപിച്ച് ജലന്ധര്‍ രൂപത രംഗത്ത് എത്തിയിട്ടുണ്ട് . കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത ആരോപിക്കുന്നു.

ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണ സഭയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ്.   ജലന്ധര്‍ രൂപതയേയും സഭയേയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. സത്യം തെളിയുന്നത് വരെ മാധ്യമ വിചാരണയില്‍ മിതത്വം പാലിക്കണമെന്നും സഭ ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*