ഇന്ധനവില ഇന്നും കൂടി

മുംബൈ: തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസവും രാജ്യത്ത് ഇന്ധനത്തിന് വില വര്‍ദ്ധിച്ചു. മൂന്ന് പൈസയാണ് ഇന്ന് കൂടിയത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 88.26 പൈസയാണ്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84. 30 പൈസയും ഡീസലിന് 78. 22 പൈസയുമാണ്. മൂന്നാഴ്ച കൊണ്ട് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവ് 3 രൂപ 49 പൈസയാണ്, ഡീസല്‍ വില വര്‍ദ്ധിച്ചത് 4 രൂപ 18 പൈസയും.

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം ഇന്ധനവില കുറച്ചിരുന്നു.

prp

Related posts

Leave a Reply

*