‘വായ് മൂടെടാ പിസി’ ക്യാമ്പയിനിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നു: പാര്‍വതി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ കന്യാസ്ത്രീയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരായ ഹാഷ്ടാഗ് കാമ്പയിനിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്.

വായ് മൂടെടാ പി സി കാമ്പയിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിക്കുന്നുവെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.

പി സി ജോര്‍ജിന്‍റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണമെന്നും പാര്‍വതി പറഞ്ഞു.

 

prp

Related posts

Leave a Reply

*