ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി

പാലാ: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ഉത്തരവിന്‍റെ പകര്‍പ്പ് പാലാ സബ് ജയിലില്‍ എത്തിച്ചത്.

തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ മോചിതനാക്കുകയായിരുന്നു. പി.സി.ജോര്‍ജ് എംഎല്‍എ അടക്കം നിരവധി പേര്‍ ജയില്‍ മോചിതനായ ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിക്കാന്‍ പാലായില്‍ എത്തിയിരുന്നു. തിങ്കളാഴ്ചയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

prp

Related posts

Leave a Reply

*