നടന്‍ രാജ്‌ കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കുറ്റവിമുക്‌തനാക്കി!

ചെന്നൈ: കന്നഡ നടന്‍ രാജ്‌കുമാറിനെ കടത്തി കൊണ്ടുപോയ കേസില്‍ പ്രതികളായ വീരപ്പനെയും കൂട്ടാളികളയേയും വെറുതെ വിട്ടു. 2000 ല്‍ നടന്ന കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. കേസില്‍ വാദിയും പ്രതിയും മരിച്ചകഴിഞ്ഞശേഷമാണ്‌ വിധി വരുന്നത്‌.

വീരപ്പനടക്കം 14 പേരെ പ്രതികളാക്കിയായിരുന്നു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 9 പേരെയും കോടതി വെറുതെ വിട്ടു. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. വീരപ്പനും രണ്ടു അനുയായികളും വിചാരണയ്ക്കിടെ മരിച്ചിരുന്നു.

2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2004ല്‍ വീരപ്പന്‍ കൊല്ലപ്പെടുകയും 2006 ല്‍ രാജ്‌കുമാര്‍ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന രാജ്കുമാറിനെ തലവാടിയിലെ ദൊഡ്ഡാ ഗുജനൂര്‍ ഗ്രാമത്തില്‍ ഫാം ഹൗസില്‍ നിന്നുമാണ് വീരപ്പനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുന്നത്.

രാജ്കുമാറിനെ കൂടാതെ മരുമകന്‍ എസ് എ ഗോവിന്ദരാജ്, ബന്ധുവായ നാഗേഷ്, സഹസംവിധായകനായ നാഗപ്പ എന്നിവരെയും തട്ടിക്കൊണ്ടുപോയി എന്നാണ്‌ കേസ്‌.
സെപ്റ്റംബര്‍ 28 ന് നാഗപ്പ രക്ഷപെട്ട് പുറത്തെത്തി. മറ്റ് രണ്ട് പേരെ 108 ദിവസം കാടിനുള്ളില്‍ തടവില്‍വെച്ച ശേഷം നവംബറില്‍ മോചിതരാക്കിയിരുന്നു.

prp

Related posts

Leave a Reply

*