സിനിമ ഇല്ലെങ്കിൽ പെട്രോൾപമ്പിൽ പോയി പണിയെടുത്തു ജീവിക്കും: മഡോണ

സിനിമ ഇല്ലെങ്കിൽ ഞാൻ പെട്രോൾ പമ്പിൽ പോയി പണിയെടുത്തു ജീവിക്കുമെന്ന് മഡോണ. അല്‍ഫോണ്‍സ് പുത്രന്‍റെ പ്രേമത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച മൂന്നു നടിമാരിലൊരാൾ, സെലിന്‍ എന്ന വേഷത്തില്‍ വന്ന മഡോണയാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞത്.

കൈനിറയെ അവസരങ്ങള്‍ വന്നിട്ടും തനിക്ക് ത്യപ്തി നല്‍കുന്ന കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയായിരുന്നു മഡോണ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്‍റെ വ്യത്യസ്തമായ നിലപാട് കൊണ്ട് പ്രേക്ഷകപ്രീതി നേടാനും മഡോണയ്ക്കായിട്ടുണ്ട്.

എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് സിനിമ ഒന്നും വന്നില്ലെങ്കില്‍ നാളെ ഞാന്‍ പെട്രോള്‍ പമ്പിൽ പെട്രോള്‍ അടിച്ച്‌ ജീവിക്കും. എനിക്ക് ഒരു പേടിയും ഇല്ല അത് പറയാന്‍. മനഃസമാധാനത്തോടെ ജിവിക്കുക എന്നതാണ് പ്രധാനം, മഡോണ പറഞ്ഞു.

എന്തിനാണ് നമ്മുടെ സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്‌പേസില്‍ കയറ്റുന്നത്. അതിന്‍റെ ആവശ്യമില്ല. ശരിയാണ്, സിനിമ ഇന്നെനിക്ക് എല്ലാം തരുന്നുണ്ട്. അതില്‍ എനിക്ക് വളരെയധികം നന്ദിയുണ്ട്. പക്ഷേ നാളെ ഞാന്‍ കോംപ്രമൈസ് ചെയ്താലേ സിനിമ കിട്ടുകയുള്ളൂവെങ്കില്‍ എനിക്ക് സിനിമ വേണ്ട. ദൈവം നമ്മളെ അങ്ങനെയൊന്നും വെറുതെ വിടില്ല.

നമ്മുടെ മുന്നില്‍ ഒരുപാട് സാധ്യതകള്‍ എപ്പോഴും ഉണ്ടാവും. നമ്മളെ ബഹുമാനിക്കാത്തവരോട് നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ട ആവശ്യമില്ല. അവരെ മനസിലാക്കാന്‍ ശ്രമിക്കാം, അവരോട് നന്നായി പെരുമാറാം. പക്ഷേ, അതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ല,മഡോണ പറയുന്നു.

prp

Related posts

Leave a Reply

*