സമൂഹത്തെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നതെന്ന് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു.

കോണ്‍ഗ്രസ് രാജ്യത്തിന് തലവേദനയായി. മുത്തലാഖ് ബില്ലില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് . സമൂഹത്തെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നത്.

പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാനാകില്ല. കോണ്‍ഗ്രസ് നിലനില്‍പ്പിന് വേണ്ടി ഈര്‍ക്കില്‍ പാര്‍ട്ടികളുടെ കാലുപിടിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

prp

Related posts

Leave a Reply

*