വീരപ്പനെ വെറുതെ വിട്ടത് അംഗീകരിക്കില്ല, ഹെെക്കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

ചെന്നെെ: കന്നട സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പന്‍ സംഘാംഗങ്ങളായ ഒമ്പത് പ്രതികളെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഈറോഡ് ഗോപിചിട്ടിപ്പാളയം അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിന്‍റെ വിധിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരും കോയമ്പത്തൂരിലെ സി.ബി.സി.എെ.ഡി ഉദ്യോഗസ്ഥരും കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആരോപണം. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് കാണിച്ചാണ് കോടതി എല്ലാവരെയും വെറുതെ വിട്ടത്. 2000ലാണ് വീരപ്പനും സംഘവും തമിഴ്നാട് […]

നടന്‍ രാജ്‌ കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കുറ്റവിമുക്‌തനാക്കി!

ചെന്നൈ: കന്നഡ നടന്‍ രാജ്‌കുമാറിനെ കടത്തി കൊണ്ടുപോയ കേസില്‍ പ്രതികളായ വീരപ്പനെയും കൂട്ടാളികളയേയും വെറുതെ വിട്ടു. 2000 ല്‍ നടന്ന കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. കേസില്‍ വാദിയും പ്രതിയും മരിച്ചകഴിഞ്ഞശേഷമാണ്‌ വിധി വരുന്നത്‌. വീരപ്പനടക്കം 14 പേരെ പ്രതികളാക്കിയായിരുന്നു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 9 പേരെയും കോടതി വെറുതെ വിട്ടു. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. വീരപ്പനും രണ്ടു അനുയായികളും വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം […]