പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിനുണ്ടായ നാശനഷ്ടങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും.ഡല്‍ഹിയില്‍ വെച്ചാകും കൂടിക്കാഴ്ച.

കേരളത്തിന്‍റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമായ തുക സര്‍ക്കാര്‍ നല്‍കാതിരുന്നതും നാളെ ചര്‍ച്ച ചെയ്യും. കൂടുതല്‍ തുക അനുവദിക്കണമെന്നും ലോക ബാങ്കില്‍നിന്ന് വായ്പ എടുക്കുന്നതിന്‍റെ പരിധി ഉയര്‍ത്തണമെന്നതിനെ സംബന്ധിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും.

നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേരളം 2,500 കോടി ആവശ്യപ്പെട്ടെങ്കിലും 600 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനിടെ കേരളത്തിലെത്തി പ്രളയക്കെടുതിയെകുറിച്ച്‌ പഠിച്ച ലോകബാങ്ക് എ.ഡി.ബി.സംഘം 25,000കോടിയുടെ നാശനഷ്ടമുണ്ടായെന്ന് വിലയിരുത്തിനേരത്തെ പ്രധാമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും കേരളത്തില്‍ നിന്നുള്ള എം.പിമാരും സമയം ചോദിച്ചെങ്കിലും അത് നിഷേധിക്കുകയായിരുന്നു.

കേരളത്തിലെ പ്രളയക്കെടുതിയെകുറിച്ച്‌ പഠിക്കാനെത്തിയ കേന്ദ്രസംഘം ഒരാഴ്ച്ചകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്മേലാകും കേന്ദ്രത്തിന്‍റെ തുടര്‍നടപടി.

prp

Related posts

Leave a Reply

*