തന്‍റെ ഈ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും: ദുല്‍ഖര്‍

കേരളം അതിജീവനത്തിന്‍റെ പാതയിലാണ്. നാനാഭാഗത്തുനിന്നുള്ള സഹായഹസ്തങ്ങളായിരുന്നു പ്രളയബാധിതരെ തേടിയെത്തിയത്. മലയാള സിനിമ മേഖലയില്‍ നിന്ന് വന്നുചേര്‍ന്ന സഹായങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. താരപകിട്ട് നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി വന്ന നടി നടന്മാര്‍ സിനിമകളില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍ ഹീറോകളായി മാറി. ഇപ്പോള്‍ ഇതാ തന്‍റെ പ്രതിഫലം നല്‍കി മാതൃകയായി യുവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് ലഭിച്ച പ്രതിഫലം അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ജനസാഗരത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചു. മുന്‍പ് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 […]

കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍ രാജുവിന്‍റെ ഒരു കൈ സഹായം

കേരളത്തിന് കരുത്ത് പകരുകയാണ്. ജലംകൊണ്ട് മുറിവേറ്റ നാടിനെ ആശ്വസിപ്പിക്കുകയാണ്. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ തങ്ങളുടെ കയ്യിലുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതില്‍ ആര്‍ക്കും വൈമുഖ്യമില്ല. അത്തരത്തിലൊരു മനുഷ്യന്‍റെ അയ്യായിരം രൂപയെ കുറിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുകയാണ്. “കാലുകൾ തളർന്നു പോയെങ്കിലും രാജുവിന്‍റെ തളരാത്ത മനസ് നവകേരള സൃഷ്ടിക്ക് ആവേശം പകരുന്നതാണ്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം തട്ടുകട നടത്തുന്ന രാജു തന്‍റെ തുച്ഛവരുമാനത്തിൽ നിന്നും സ്വരൂപിച്ച അയ്യായിരം രൂപയാണ് ഇന്ന് […]

നവകേരളത്തിനുവേണ്ടി ധനസഹായവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

തിരുവനന്തപുരം:  നവകേരളത്തിനുവേണ്ടി ധനസഹായവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറി. സമൂഹത്തില്‍ നിന്ന് എത്ര അവഗണന നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും കേരളത്തിന് കൈത്താങ്ങായി അവര്‍ എത്തുകയായിരുന്നു.   അരലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്. സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുപോയവര്‍ ഇന്ന് ദുരിതബാധിതര്‍ക്കായി അവരാലാകുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് പിണറായി സര്‍ക്കാര്‍ കാണിച്ച സ്നേഹവായ്പ്പിനും പരിഗണനയ്ക്കുമുള്ള കടപ്പാട് അറിയിച്ചുകൊണ്ടാണ് രഞ്ചു രഞ്ചിമര്‍, ശീതള്‍ ശ്യാം, സൂര്യ എന്നിവര്‍ ചെക്കുമായെത്തിയത്. മന്ത്രി ഇപി ജയരാജന്‍റെ കയ്യിലേക്കാണ് ചെക്ക് കൈമാറിയത്. നവകേരളസൃഷ്ടിക്ക് […]

വിദേശസഹായം വാങ്ങില്ലെന്ന തീരുമാനത്തിൽ മാറ്റം വേണ്ട : കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: വിദേശസഹായം വാങ്ങില്ലെന്ന തീരുമാനത്തിൽ മാറ്റം വേണ്ടെന്ന് കേന്ദ്രസർക്കാർ.  മന്തിമാർ നവകേരളെ സൃഷ്ടിക്കാനുള്ള സംഭാവനകൾ സ്വീകരിക്കാൻ പോകുന്ന രാജ്യങ്ങളിലെ നിയമം പരിശോധിക്കുമെന്നും മന്ത്രിമാർ നടത്താനിരിക്കുന്ന യാത്രകൾക്ക് കേന്ദ്രാനുമതി അതിന് ശേഷം മാത്രമേ നൽകുകയുള്ളുവെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, മന്ത്രിമാർ വിദേശത്തേക്ക് പോകാനുള്ള അനുമതിക്കായി കേന്ദ്രത്തെ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പ്രളയബാധിതര്‍ക്ക് സമയത്ത് കിട്ടാന്‍ സാധ്യതയില്ല: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ താലൂക്കില്‍ ഇന്നലെ വരെ 238 പേര്‍ക്ക് മാത്രമാണ് പണം ലഭിച്ചതെന്ന് പറഞ്ഞ അദ്ദേഹം തുക സമയബന്ധിതമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ആദ്യം വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അടിയന്തര സഹായമായി പ്രഖ്യാപിച്ച 3500 രൂപ പോലും ഇതുവരെ 40 ശതമാനം പേര്‍ക്കേ ലഭിച്ചിട്ടുള്ളൂ. പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ ധനസഹായംവരേ സമയബന്ധിതമായി ലഭ്യമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ ഭവന വായ്പ സംബന്ധിച്ച […]

താരങ്ങള്‍ ഒരു സിനിമയുടെ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നു: ഷീല

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങള്‍ നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന പരാതിയുമായി മുതിര്‍ന്ന നടി ഷീല രംഗത്ത്. സിനിമാ താരങ്ങള്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന മുഴുവന്‍ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നെന്ന് ഷീല മാദ്ധ്യമപ്രവര്‍ത്തകരോട് പറ‍ഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. താരങ്ങള്‍ എല്ലാവരും അവരുടെ ഒരു സിനിമയിലെ പ്രതിഫലം നല്‍കിയിരുന്നെങ്കില്‍ എത്ര വലിയ തുക ആയേനെയെന്നും ഷീല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തുന്നു.  1027.01 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിലവില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് കൂടി ജനത ഏറ്റെടുത്തതോടെയാണ് സഹായങ്ങള്‍ പ്രവാഹമായി ഒഴുകിയെത്തിയത്. പണമായും ചെക്കുകളായും എത്തിയത് 835 കോടി രൂപയാണ്. ഇലക്ട്രോണിക് പെയ്മെന്‍റായി 145.11 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേനെ 46.04 കോടി രൂപയും ലഭിച്ച. സിനിമാ താരങ്ങളും, വ്യവസായ പ്രമുഖരുമെല്ലാം അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി ചെക്കുകള്‍ കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി […]

തമിഴ്‌നാട് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം കേരളത്തിന്

ചെന്നൈ: കേരളത്തെ സഹായിക്കാന്‍ ആര്‍ക്കും ഒരു മടിയുമില്ല. ദേഷ്യങ്ങളും വിദ്വോഷങ്ങളും മറന്ന് എല്ലാവരും ഒന്നിച്ചെത്തുകയാണ്. തമിഴ്മക്കള്‍ കേരളത്തെ ഒന്നടങ്കം സഹായിക്കുന്നതിങ്ങനെ. തമിഴ്നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം കേരളത്തിന് നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ശമ്പളം എത്തുക. തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആര്‍. രാജ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 200 കോടി രൂപയാകും നല്‍കുക. ഈ മാസത്തെ ശമ്പളത്തില്‍നിന്ന് ഇതു നല്‍കാനാണു തീരുമാനം. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 […]

സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവെച്ച പണം കേരളത്തിനു നല്‍കിയ പെണ്‍കുട്ടിയെ കാത്തിരുന്നത്..

ചെന്നൈ: പത്താം ജന്മദിനത്തില്‍ സൈക്കിള്‍ വാങ്ങാനായി അഞ്ചു കുടുക്കകളിലായി സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തമിഴ് പെണ്‍കുട്ടിക്ക് സമ്മാനവുമായി ഹീറോ. ചെന്നൈ വില്ലുപുരം ശിവറാം നഗറില്‍ താമസിക്കുന്ന അനുപ്രിയ്ക്ക് ഇനി എല്ലാ പിറന്നാളിനും സൈക്കിള്‍ സമ്മാനമായി നല്‍കുമെന്ന് ഹീറോ സൈക്കിള്‍സ് എംഡി പങ്കജ് എം.മുഞ്ചാല്‍. ഇന്നലെത്തന്നെ കമ്ബനി പ്രതിനിധി ആദ്യ സൈക്കിള്‍ കൈമാറി. പത്താം ജന്മദിനത്തില്‍ സൈക്കിള്‍ വാങ്ങാന്‍ നാലുവര്‍ഷമായി കൂട്ടിവച്ച 8,846 രൂപയാണ് അനുപ്രിയ കേരളത്തെ തളര്‍ത്തിയ പ്രളയത്തില്‍ ഒരു ചെറിയ […]