ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്‍റിനിടെ വെടിവെപ്പ്; 4 മരണം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ ഒരു വീഡിയോ ഗെയിം ടൂര്‍ണമെന്‍റിനിടെ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവെച്ച്‌ മരിച്ചതായി പൊലീസ്​ പറഞ്ഞു. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ടാണ്​ സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജാക്‌സണ്‍വില്ലയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്‌സണ്‍വില്ല പൊലീസ് പറഞ്ഞു. എന്നാല്‍ വെടിവെപ്പ് നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.

ലോകത്ത്​ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്​ധര്‍ വിഡിയോ ഗെയിം ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അക്രമിയും  ടൂര്‍ണമെന്‍റില്‍ മത്സരാര്‍ഥിയായിരുന്നു . ഗെയിം ടൂര്‍ണമെന്‍റ് നടന്നുവരവെ ഒരാളുടെ ശരീരത്തില്‍ തോക്കിന്‍റെ ലേസര്‍ പതിക്കുന്നത് കണ്ടുവെന്നും തൊട്ടുപിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. 12 തവണ വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

prp

Related posts

Leave a Reply

*