ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്‍റിനിടെ വെടിവെപ്പ്; 4 മരണം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ ഒരു വീഡിയോ ഗെയിം ടൂര്‍ണമെന്‍റിനിടെ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവെച്ച്‌ മരിച്ചതായി പൊലീസ്​ പറഞ്ഞു. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ടാണ്​ സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാക്‌സണ്‍വില്ലയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്‌സണ്‍വില്ല പൊലീസ് പറഞ്ഞു. എന്നാല്‍ വെടിവെപ്പ് നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ലോകത്ത്​ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്​ധര്‍ വിഡിയോ ഗെയിം ടൂര്‍ണമെന്‍റില്‍ […]

ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് ശരീരം തകർന്ന് ടിവി പ്രൊഡ്യൂസര്‍ക്ക് ദാരുണാന്ത്യം

ഫ്ലോറിഡ:  ഇ–സിഗരറ്റ്(ഇലക്ട്രോണിക് സിഗരറ്റ് ) വലിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ശരീരം തകർന്നു മുപ്പത്തിയെട്ടുകാരന് ദാരുണാന്ത്യം. മേയ് അഞ്ചിന് ഫ്ലോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫ്ലോറിഡയിലെ ടിവി പ്രൊഡ്യൂസറാണ് അപകടത്തിൽ മരിച്ചത്. ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവിന്‍റെ ശരീരത്തിന്‍റെ 80 ശതമാനവും മുറിവേറ്റിരുന്നു. ഫെഡറൽ എമർജൻസി ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുന്നത് ആദ്യമായാണ്.അത് കൊണ്ട് തന്നെ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സമാനമായ സംഭവം കഴിഞ്ഞ വർഷവും ഉണ്ടായിട്ടുണ്ട്. അന്ന് ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് വ്യക്തിയുടെ ഏഴു പല്ലുകളാണ് നഷ്ടപ്പെട്ടത്. […]

ഫ്ലോറിഡയില്‍ നടപ്പാലം തകര്‍ന്നു വീണ്​ 4 മരണം

ഫ്ലോറിഡ: ഫ്ലോറിഡയില്‍ പുതിയ രീതിയില്‍ പണിത നടപ്പാലം തകര്‍ന്നു വീണ്​ നാലു മരണം. ഫ്ലോറിഡ ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ പുതുതായി നിര്‍മിച്ച കൂറ്റന്‍ നടപ്പാലമാണ് തകര്‍ന്നത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹവനങ്ങള്‍ക്ക് മുകളിലേക്കാണ് നടപ്പാലം തകര്‍ന്ന് വീണത്. നടപ്പാത തുറന്ന് കൊടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഏട്ട്​ വാഹനങ്ങള്‍ തകര്‍ന്നു. പാലത്തി​ന്‍റെ അവശിഷ്​ടങ്ങള്‍ക്കടിയില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്​. രക്ഷ​പ്പെടുത്തിയ ഒമ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.    14.2 മില്യണ്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിച്ച പാലം […]