ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് ശരീരം തകർന്ന് ടിവി പ്രൊഡ്യൂസര്‍ക്ക് ദാരുണാന്ത്യം

ഫ്ലോറിഡ:  ഇ–സിഗരറ്റ്(ഇലക്ട്രോണിക് സിഗരറ്റ് ) വലിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ശരീരം തകർന്നു മുപ്പത്തിയെട്ടുകാരന് ദാരുണാന്ത്യം. മേയ് അഞ്ചിന് ഫ്ലോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫ്ലോറിഡയിലെ ടിവി പ്രൊഡ്യൂസറാണ് അപകടത്തിൽ മരിച്ചത്.

ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവിന്‍റെ ശരീരത്തിന്‍റെ 80 ശതമാനവും മുറിവേറ്റിരുന്നു. ഫെഡറൽ എമർജൻസി ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുന്നത് ആദ്യമായാണ്.അത് കൊണ്ട് തന്നെ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

സമാനമായ സംഭവം കഴിഞ്ഞ വർഷവും ഉണ്ടായിട്ടുണ്ട്. അന്ന് ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് വ്യക്തിയുടെ ഏഴു പല്ലുകളാണ് നഷ്ടപ്പെട്ടത്. പോക്കറ്റിൽ കിടന്നിരുന്ന ഇ–സിഗരറ്റ് പൊട്ടിത്തെറിച്ചും അപകടം സംഭവിച്ചിരുന്നു. എന്നാൽ മരണം സംഭവിക്കുന്നത് ഇതാദ്യമായാണ്

prp

Related posts

Leave a Reply

*