കറിക്കായത്തിന്‍റെ പെട്ടി പൊട്ടിത്തെറിച്ചു ; 2 പേര്‍ക്ക് പരിക്ക്

പാലക്കാട്: കറിക്കായത്തിന്‍റെ പെട്ടി പൊട്ടിത്തെറിച്ച്‌ പാലക്കാട് പട്ടാമ്പിക്കടുത്ത്‌ വിളയൂരില്‍ രണ്ട് പേര്‍ക്ക് പരിക്ക്. പൊലീസ് അന്വേഷണം തുടങ്ങി. വിളയൂര്‍ ഗള്‍ഫ്‌ റോഡില്‍ തുമ്പത്തൊടി ഹമീദിന്‍റെ ഭാര്യ ആയിഷ, സഹോദര പുത്രന്‍ നാല് വയസുകാരന്‍ ഷിഫാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ദിവസങ്ങള്‍ക്കു മുമ്പ് വാങ്ങിവച്ച കറിക്കായത്തിന്‍റെ ചെറിയ പെട്ടി അച്ചാര്‍ പാകം ചെയ്യുന്നതിനിടെ തുറന്നപ്പോഴാണ് സംഭവം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് വീട്ടമ്മ പറയുന്നു. ആയിഷയുടെ മുഖത്തും ഷിഫാന്‍റെ കാലിനുമാണ് പരിക്ക് പറ്റിയത്. കാലില്‍ ആഴത്തിലുളള മുറിവ് സംഭവിച്ചു. തുടര്‍ന്ന് ഇവരെ […]

മെക്സിക്കോയില്‍ അനധികൃത ഇന്ധനക്കുഴല്‍ പൊട്ടിത്തെറി; മരണസംഖ്യ 79 കടന്നു

മെക്‌സിക്കോ: മെക‌്സിക്കോയിലെ ലാലിപാനില്‍ അനധികൃത ഇന്ധനക്കുഴല്‍ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 79 ആയി.  66 പേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരുകുട്ടിയുമുണ്ട്. വെള്ളിയാഴ്ച കുഴലില്‍നിന്ന് ഗാസൊലീന്‍ ശേഖരിക്കാന്‍ ബക്കറ്റും കാനുമായി എത്തിയവരാണ് ദുരന്തത്തിനിരയായത്. അഗ്‌നിശമനസേനയുടെ നിരവധി ഫയര്‍ ടാങ്കുകളെത്തിയാണ് തീയണച്ചത്. നിരവധിപേര്‍ അപകട സമയം പ്രദേശത്തുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മെക്സിക്കോ സിറ്റിയില്‍നിന്ന് 105 കിലോമീറ്റര്‍ അകലെ ഹിഡാല്‍ഗോയിലാണ് ദുരന്തം. പ്രസിഡന്‍റ് ആന്ദ്രെ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ സ്ഥലം സന്ദര്‍ശിച്ചു. ദുരന്തത്തിനിരയായവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാ സഹായങ്ങളും അദ്ദേഹം […]

ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച്‌ 4 പേര്‍ക്ക് പൊള്ളലേറ്റു

മുംബൈ: ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പൊള്ളലേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലാണ് സംഭവം നടന്നത്. പൊള്ളലേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രാജേന്ദ്ര ഷിന്‍ഡെ, ഭാര്യ രോഷിനി, മക്കളായ രചന, അഭിഷേക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. താന്‍ കിടക്കയിലും ഭാര്യയും മക്കളും നിലത്തും കിടക്കുന്നതിനിടെയാണ് ചാര്‍ജില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതെന്നു രാജേന്ദ്ര ഷിന്‍ഡെ പൊലീസിനോട് പറഞ്ഞു. ഫോണ്‍ ചാര്‍ജിംഗ് ഫുള്ളായി സ്വിച്ച്‌ ഓഫാക്കാനായി ഒരുങ്ങുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൈവിരലുകളിലും […]

ഇന്ത്യക്ക് മറക്കാനാകാത്ത ദിനം; മുംബൈ ഭീകരാക്രമണം നടന്നിട്ട് 10 വര്‍ഷം

മുംബൈ: മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തു വർഷം തികയുന്നു.  പാക്കിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം മുംബൈ തീരത്ത്‌ വന്നിറങ്ങിയ ഒരു കൂട്ടം ലഷ്കര്‍- ഇ- തോയ്ബ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 174 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒമ്പത് തീവ്രവാദികളും സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടലിൽ  കടന്നുകയറിയ ഭീകരരെ തുരത്താൻ എത്തിയ ദേശീയ സുരക്ഷാ സേന 51 എൻഎസ്ജി വിങ്ങിന്‍റെ നായകനായിരുന്നു മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ. സ്വന്തം സേനയെ മുന്നിൽ നിന്നു […]

മഹാരാഷ്ട്രയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ വര്‍ധയിലുള്ള ആയുധ ഡിപ്പോയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍‌ കൊല്ലപ്പെട്ടു. ഇവിടെ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. മൂന്ന് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ 18 പേര്‍ക്കും പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. അതീവ സുരക്ഷാ മേഖലയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, ജമ്മുകാശ്‌മീര്‍ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിക്കുകയും ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു. സംഭവത്തില്‍ മൂന്ന് […]

എറണാകുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 3 പേര്‍ക്ക് പൊള്ളലേറ്റു

കൊച്ചി: എറണാകുളത്ത് ആയവനയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ആയവന സ്വദേശിയായ തങ്കച്ചന്‍, മകന്‍ ബിജു, ഭാര്യ അനിഷ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റ ഇവരെ മുവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അങ്കമാലിയില്‍ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പൊട്ടിത്തെറി; 52 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അങ്കമാലി: ഹോളി ഫാമിലി സ്‌കൂള്‍ ശാസ്ത്രമേളയ്‌ക്കിടെ പൊട്ടിത്തെറി. അപകടത്തില്‍ 52 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. സ്‌കൂള്‍തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉരുകിയൊലിക്കുന്ന അഗ്നി പര്‍വതമായിരുന്നു വിദ്യാര്‍ഥികള്‍ തയ്യാറാക്കിയത്. അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ ഉരുകിയൊലിക്കുന്നതിനായി കെമിക്കലുകള്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ അളവില്‍ വന്ന മാറ്റമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്‌കൂളില്‍ […]

ആലപ്പുയില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച്‌ രോഗി മരിച്ചു

ആലപ്പുഴ: ചമ്പക്കുളം ഗവ. ആശുപത്രിക്കു മുമ്പില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച്‌ രോഗി മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന നടുഭാഗം സ്വദേശി മോഹനന്‍ നായര്‍ (66) ആണ് മരിച്ചത്. 108 ആംബുലന്‍സ് ഡ്രൈവര്‍ സെയ്ഫുദ്ദീനെ (32) പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. ശ്വാസംമുട്ടലിനു ചികില്‍സതേടിയെത്തിയ മോഹനന്‍ നായരെ ചമ്ബക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടു പോവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വണ്ടിയിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.

പവര്‍ ബാങ്ക് പെട്ടിത്തെറിച്ചു; ഉപഭോക്താവിന് 1.35 ലക്ഷം നഷ്ട പരിഹാരം

ന്യൂഡല്‍ഹി: പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉപഭോക്താവിന് 1.35 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. ഛണ്ഡിഗഡിലെ അങ്കിത് മാഹാജനാണ് കോടതിയെ സമീപിച്ചത്. പവര്‍ ബാങ്ക് ഉല്‍പ്പാദകരും ഓണ്‍ലൈന്‍ വെബ്‌സൈറ്റുമാണ് പണം നല്‍കേണ്ടത് എന്നാണ് ഛണ്ഡിഗഡിലെ കണ്‍സ്യൂമര്‍ ഫോറത്തിന്‍റെ വിധി. 1699 രൂപ കൊടുത്ത് ആംബ്രെയിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ആംബ്രെയ്ന്‍ പി 200 എന്ന 20800 എംഎഎച്ചിന്‍റെ  പവര്‍ ബാങ്കാണ് സ്‌നാപ്ഡീല്‍ ഡോട് കോം വഴി അങ്കിത് വാങ്ങിയത്. ഇതിന്‍റെ യുഎസ്ബി […]

ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: 19 മരണം

ബെയ്ജിങ് : ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ ഇന്നലെ രാത്രി 6.30 ഓടെയാണ് അപകടം നടന്നത്. ഹെന്‍ഡ എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത കാലങ്ങളിലായി നിരവധി വ്യവസായിക അപകടങ്ങളാണ് ചൈനയിലുണ്ടായിട്ടുള്ളത്. 2015ല്‍ ടിയാന്‍ജിന്‍ തുറമുഖ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 165 പേരാണ് മരിച്ചത്.