പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ച്‌ ആറു വയസുകാരന്‍ മരിച്ചു

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍  പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ച്‌ ആറു വയസുകാരന്‍ മരിച്ചു. ജാലാഡി ഗൗതമം എന്ന കുട്ടിയാണ് മരിച്ചത്.കുടുംബത്തിലെ മറ്റ് മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറാഴ്ച വൈകുന്നേരമായിരുന്നു വീട്ടിലുണ്ടായിരുന്ന പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ചത്. കുറച്ചു വര്‍ഷം പഴക്കമുള്ള  പാത്രം കുട്ടി തുറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. കെമിക്കല്‍ റിയാക്ഷനാണ് പാത്രം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ സ്ഫോടനം;5 മരണം

ബുര്‍സ: തുര്‍ക്കിയില്‍ ടെക്സ്റ്റൈല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം. ബുധനാഴ്ച   ബുര്‍സ പ്രവിശ്യയിലെ ഗുര്‍സു ജില്ലയിലാണ് ദുരന്തമുണ്ടായത്. സ്ഫോടനത്തിന്‍റെ ശക്തിയില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണു. ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന ചില വാഹനങ്ങള്‍ക്കും തീപിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് തൊഴില്‍ മന്ത്രി ജൂലിഡ് സരീരൊഗ്ലു പറഞ്ഞു.

കളമശ്ശേരി എച്ച്‌.ഐ.എല്ലില്‍ പൊട്ടിത്തെറി

കളമശ്ശേരി എച്ച്‌.ഐ.എല്ലില്‍ വാതകം ചോര്‍ന്ന് തീപ്പിടിച്ച് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ തൊഴിലാളികളെ കിംസ് ആശുപത്രിയില്‍