മലേഷ്യ: ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യയിലെ പ്രമുഖ കമ്പനിയുടെ യുവ സി.ഇ.ഒ. മരിച്ചു. ക്രഡില്‍ ഫണ്ട് എന്ന മലേഷ്യന്‍ കമ്പനിയുടെ സി.ഇ.ഒ. നസ്രിന്‍ ഹസ്സന്‍ ആണ് മരിച്ചത്. ബ്ലാക്ക്‌ബെറി, വാവേ എന്നീ ഫോണുകളായിരുന്നു നസ്രീന്‍ ഹസ്സന്‍ ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും ഹസ്സന്‍ കിടന്ന കിടക്കക്ക് സമീപം തന്നെ ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തീ പിടുത്തത്തില്‍ റൂം മുഴുവന്‍ കത്തിയിരുന്നു. അതിനാല്‍ ഏത് ഫോണാണ് പൊട്ടിത്തെറിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. […]
Tag: Blast
ടൊറെന്‍റോയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ സ്‌ഫോടനം; 15 പേര്‍ക്ക് പരിക്ക്
ടൊറെന്‍റോ: കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്‍റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ പതിനഞ്ചിലധികം ആളുകള്‍ക്ക് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. കാനഡയിലെ മിസ്സിസൗഗ നഗരത്തിലെ ബോംബെ ഭേല്‍ എന്ന റസ്റ്റോറന്‍റിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് 10.30നായിരുന്നു സ്‌ഫോടനമുണ്ടായത്. കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും 15ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണമാണോ എന്ന് വ്യക്തമല്ല. സാധാരണ നിരവധി ഇന്ത്യാക്കാര്‍ എത്തുന്ന ഭക്ഷണശാലയാണിത്. ഇന്ത്യക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളു.
ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് ശരീരം തകർന്ന് ടിവി പ്രൊഡ്യൂസര്‍ക്ക് ദാരുണാന്ത്യം
ഫ്ലോറിഡ: ഇ–സിഗരറ്റ്(ഇലക്ട്രോണിക് സിഗരറ്റ് ) വലിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ശരീരം തകർന്നു മുപ്പത്തിയെട്ടുകാരന് ദാരുണാന്ത്യം. മേയ് അഞ്ചിന് ഫ്ലോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫ്ലോറിഡയിലെ ടിവി പ്രൊഡ്യൂസറാണ് അപകടത്തിൽ മരിച്ചത്. ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവിന്‍റെ ശരീരത്തിന്‍റെ 80 ശതമാനവും മുറിവേറ്റിരുന്നു. ഫെഡറൽ എമർജൻസി ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുന്നത് ആദ്യമായാണ്.അത് കൊണ്ട് തന്നെ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സമാനമായ സംഭവം കഴിഞ്ഞ വർഷവും ഉണ്ടായിട്ടുണ്ട്. അന്ന് ഇ–സിഗരറ്റ് പൊട്ടിത്തെറിച്ച് വ്യക്തിയുടെ ഏഴു പല്ലുകളാണ് നഷ്ടപ്പെട്ടത്. […]
പ്ലഗ്ഗില്‍ കുത്തി സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു
ഒഡീഷ : ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ, സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു. കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ഫോണിലെ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന് പ്ലഗ്ഗില്‍ കുത്തിയിട്ടു സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയിലായിരുന്നു അപകടം. കൈ, നെഞ്ച്, കാല് ഭാഗങ്ങളില്‍ മാരകമായി പരിക്കേറ്റ പെണ്‍കുട്ടി ബോധംകെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലെ വിവരങ്ങള്‍ പ്രകാരം 2010 ല്‍ പുറത്തിറങ്ങിയ […]
വിവാഹ വിരുന്നിനിടെ സമ്മാനപൊതി പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു
ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹസത്കാരത്തിനിടെ ലഭിച്ച സമ്മാനപൊതി പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ബോലാന്‍ഗിര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. അഞ്ചു ദിവസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ സത്കാരത്തിനിടെ വധൂവരന്‍മാര്‍ക്ക് ലഭിച്ച സമ്മാനപൊതി തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വരന്റെ മുത്തശ്ശി സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ റൗര്‍ക്കേലയിലെ ഇസ്പത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരന്‍ വെള്ളിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. വധു ബര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നവവധുവരന്മാര്‍ക്ക് സമ്മാനം നല്‍കിയത് ആരാണെന്ന് […]
കപ്പല്‍ശാലയിലെ പൊട്ടിത്തെറിക്കു കാരണം അസറ്റിലിന്‍ വാതകം
കൊച്ചി: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ കപ്പലിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം അസറ്റലിന്‍ വാതകം ചോര്‍ച്ചയാണെന്ന് സ്ഥിരീകരിച്ചു. ഫോറന്‍സിക് പരിശോധനയിലാണ് വാതകച്ചോര്‍ച്ചയാണ് കാരണമെന്ന് സ്ഥിരീകരിച്ചത്. ഗ്യാസ് കട്ടറില്‍ നിന്നും തലേദിവസം വാതകം ചോര്‍ന്നിരുന്നു. എന്നാല്‍ വാതകം എങ്ങനെ ചോര്‍ന്നു, സംഭവദിവസം രാവിലെ നടത്തിയ പരിശോധനയില്‍ വാതകത്തിന്റെ സാന്നിധ്യം എന്തുകൊണ്ടു കണ്ടെത്താനായില്ല തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. അസറ്റിലിന്‍ കത്തിയാല്‍ വിഷവാതകമായി മാറാന്‍ സാധ്യതയുണ്ട്. ഇതു ശ്വസിച്ചതാകാം മരണകാരണം. പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടും മറ്റും ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ […]
പുതുവല്‍സരാഘോഷത്തിനിടെ കാര്‍ പാര്‍ക്ക് സമുച്ചയത്തിന് തീപിടിച്ച് 1,400 കാറുകള്‍ കത്തിയമര്‍ന്നു
ലണ്ടന്‍: പുതുവല്‍സരാഘോഷത്തിനിടെ ലിവര്‍പൂളില്‍ ബഹുനില കാര്‍ പാര്‍ക്ക് സമുച്ചയത്തിന് തീപിടിച്ച് 1,400 കാറുകള്‍ കത്തിയമര്‍ന്നു. ലിവര്‍പൂളിലെ എക്കോ അരീന കാര്‍ പാര്‍ക്കിലാണ് തീപിടിത്തമുണ്ടായത്. 1600 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന സ്ഥലമാണിത്. പ്രാഥമിക അന്വേഷണത്തില്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് കണ്ടെത്തല്‍. വളരെ പെട്ടെന്ന് തീ മറ്റു കാറുകളിലേക്കും മറ്റുനിലയിലുണ്ടായിരുന്ന വാഹനങ്ങളിലേക്കും പടര്‍ന്നു. ഇരുപത്തിയൊന്ന് ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ തീ നിയന്ത്രിച്ചത്. സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിരുന്നു. ആര്‍ക്കും കാര്യമായ പരിക്കൊന്നുമില്ല. […]
മുംബൈ തീപിടിത്തം: രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍
മുംബൈ: കമല മില്‍സിലെ മൂന്ന് പബുകളിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം അപകടം നടന്ന പബിലെ രണ്ട് മാനേജര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്‍-എബവ് പബിലെ മാനേജര്‍മാരായ കെവിന്‍ ബാവ, ലിസ്ബണ്‍ ലോപ്പസ് എന്നിവരാണ് അറസ്റ്റിലായത്. ലോവര്‍ പരേലിലെ പ്രധാന വാണിജ്യ സമുച്ചയമായ കമല മില്‍സില്‍ ഡിസംബര്‍ 29നുണ്ടായ തീപിടിത്തത്തില്‍ 14 പേരാണ് മരിച്ചത്. അപകടം നടന്ന സമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അതിഥികളെ സഹായിക്കാന്‍ നില്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീപിടിച്ച പബുകളിലൊന്നായ വണ്‍ എബൗവിന്റെ […]
സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ സ്ഫോടനം
മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ ഉണ്ടായ സ്ഫോടനത്തില്‍ പതിനാല് പേര്‍ക്ക് പരിക്ക്. പെറെക്രെസ്റ്റോക് എന്ന സൂപ്പര്‍മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നതെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സംഭവത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനെത്തിയവരാണ് പരിക്കേറ്റവരില്‍ അധികവും. പുതുവര്‍ഷം പ്രമാണിച്ച് നഗരത്തില്‍ വലിയ തിരക്കായിരുന്നു. ഇവരെ ലക്ഷ്യമിട്ടാണോ സ്ഫോടനമെന്ന് വ്യക്തമല്ല. സംഭവത്തില്‍ റഷ്യന്‍ സുരക്ഷാ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.
പഞ്ചസാര മില്ലിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് 5 തൊഴിലാളികള്‍ മരിച്ചു
പട്ന: ബിഹാറില്‍ പഞ്ചസാര മില്ലിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗരുതരമായി പരുക്കേറ്റു. ഗോപാല്‍ഗഞ്ച് കി ചൗകറിലെ സസ മൂസ പഞ്ചസാര മില്ലില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മില്ലിന്‍റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായി ചൂടായതിനെ തുടര്‍ന്നാണ് ബോയിലര്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ബോയിലര്‍ അപകടാവസ്ഥയില്‍ ആണെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഉടമ അവഗണിക്കുകയായിരുന്നുവെന്ന് മരിച്ച തൊഴിലാളികളുടെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം പരിക്കറ്റവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി സൂപ്രണ്ട് […]










