മലേഷ്യ: ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യയിലെ പ്രമുഖ കമ്പനിയുടെ യുവ സി.ഇ.ഒ. മരിച്ചു. ക്രഡില്‍ ഫണ്ട് എന്ന മലേഷ്യന്‍ കമ്പനിയുടെ സി.ഇ.ഒ. നസ്രിന്‍ ഹസ്സന്‍ ആണ് മരിച്ചത്.
ബ്ലാക്ക്‌ബെറി, വാവേ എന്നീ ഫോണുകളായിരുന്നു നസ്രീന്‍ ഹസ്സന്‍ ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും ഹസ്സന്‍ കിടന്ന കിടക്കക്ക് സമീപം തന്നെ ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തീ പിടുത്തത്തില്‍ റൂം മുഴുവന്‍ കത്തിയിരുന്നു. അതിനാല്‍ ഏത് ഫോണാണ് പൊട്ടിത്തെറിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
തീപിടുത്തത്തിലൂടെയല്ല ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തലക്കേറ്റ പരുക്കിനെ തുടര്‍ന്നാണ് ഹസ്സന്‍ കൊല്ലപ്പെട്ടതെന്നും വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണകാരണം എന്നാണ് പൊലീസ് പറയുന്നത്.

