ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവ സി.ഇ.ഒ. മരിച്ചു

മലേഷ്യ: ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ മലേഷ്യയിലെ പ്രമുഖ കമ്പനിയുടെ യുവ സി.ഇ.ഒ. മരിച്ചു. ക്രഡില്‍ ഫണ്ട് എന്ന മലേഷ്യന്‍ കമ്പനിയുടെ സി.ഇ.ഒ. നസ്രിന്‍ ഹസ്സന്‍ ആണ് മരിച്ചത്. ബ്ലാക്ക്‌ബെറി, വാവേ എന്നീ ഫോണുകളായിരുന്നു നസ്രീന്‍ ഹസ്സന്‍ ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും ഹസ്സന്‍ കിടന്ന കിടക്കക്ക് സമീപം തന്നെ ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തീ പിടുത്തത്തില്‍ റൂം മുഴുവന്‍ കത്തിയിരുന്നു. അതിനാല്‍ ഏത് ഫോണാണ് പൊട്ടിത്തെറിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. […]

‘പദ്മാവത് വീണ്ടും പ്രതിസന്ധിയില്‍

മലേഷ്യ: ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച് മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് പദ്മാവതിനു പ്രദര്‍ശനാനുമതി നിഷേധിച്ചു. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പദ്മാവതിന്‍റെ കഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.പി.എഫ്. ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. ചിത്രത്തിന്‍റെ കഥ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്ത സെന്‍സര്‍ ബോര്‍ഡിന്‍റെ നിലപാടിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വിതരണക്കാര്‍.  രജപുത്രരുടെ എതിര്‍പ്പുകള്‍ മൂലം ഇന്ത്യയിൽ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ […]