വിവാഹ വിരുന്നിനിടെ സമ്മാനപൊതി പൊട്ടിത്തെറിച്ച് ​ നവവരനും മുത്തശ്ശിയും മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹസത്​കാരത്തിനിടെ ലഭിച്ച സമ്മാനപൊതി പൊട്ടിത്തെറിച്ച്‌​ നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന്​ ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ബോലാന്‍ഗിര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

അഞ്ചു ദിവസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.  വിവാഹ സത്​കാരത്തിനിടെ വധൂവരന്‍മാര്‍ക്ക്​ ലഭിച്ച സമ്മാനപൊതി തുറക്കുന്നതിനിടെ​ പൊട്ടിത്തെറിക്കുകയായിരുന്നു​. വര​ന്‍റെ മുത്തശ്ശി സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ റൗര്‍ക്കേലയിലെ ഇസ്​പത്ത്​ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരന്‍ വെള്ളിയാഴ്​ചയാണ്​ മരണത്തിനു കീഴടങ്ങിയത്​. വധു ബര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​.

നവവധുവരന്മാര്‍ക്ക് സമ്മാനം നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പട്നഘട്ട് പോലീസ് ഓഫീസര്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

സംഭവത്തില്‍ സമഗ്ര അന്വേഷണം തുടങ്ങിയതായി പൊലീസ്​ അറിയിച്ചു. സ്​ഫോടകവസ്​തുക്കള്‍ ഒളിപ്പിച്ച പൊതി നല്‍കിയവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്​.

 

 

prp

Related posts

Leave a Reply

*