ഭക്ഷണത്തിലെ അലര്‍ജി; ഗായകന്‍ സോനു നിഗത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഒഡീഷ: ഗായകന്‍ സോനു നിഗത്തിനെ ഭക്ഷണത്തിലെ അലര്‍ജി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ആണ് സോനുവിനെ പ്രവേശിപ്പിച്ചത്. ചിത്രം സോനു തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഒഡീഷയിലെ ജയ്പൂരില്‍ വച്ച്‌ ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതോടെയാണ് പ്രശനങ്ങള്‍ തുടങ്ങിയത്. ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സോനു നിഗം പോസ്റ്റിലൂടെ വ്യക്തമാക്കി. അലര്‍ജിക്കിടയാക്കുന്ന ഭക്ഷണങ്ങള്‍ ആരും കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തനിക്കു സീ ഫുഡ് അലര്‍ജിയാണ് തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും […]

നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍

ഒഡിഷ: സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു. അതേസമയം, സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു […]

ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു 12 പേര്‍ മരിച്ചു

കട്ടക്ക്: ഒഡീഷയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഒ‌ഡീഷയിലെ കട്ടക്കിലാണ് സംഭവം. ഇന്നലെ വെെകുന്നേരമായിരുന്നു അപകടം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നില്‍ വന്നുപെട്ട പോത്തിനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ് നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മഹാനദി പാലത്തിലിടിച്ച്‌ പുഴയിലേക്ക് മറിഞ്ഞു. അപകടമറിഞ്ഞ് രക്ഷാപ്രവര്‍ത്തകരും, പൊലീസും സ്ഥലത്തെത്തിയിരുന്നു. 30 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം […]

കരടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്- VIDEO

ഒഡീസ: സാഹസികമായി സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിക്കുന്നവരാണ് പലരും. ഇത്തരത്തിലുള്ള സെല്‍ഫികളിലൂടെ ജീവന്‍ നഷ്ടപ്പെട്ട പല വാര്‍ത്തകളും പുറത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും അപകടകാരമായ സെല്‍ഫികളില്‍ നിന്നും യുവാക്കളെ പിന്നോട്ട് വലിക്കുന്നില്ല. അപകടകരമായ സെല്‍ഫിയിലൂടെ മറ്റൊരാള്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. കരടിക്കടുത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിനെ കരടി ആക്രമിച്ച്‌ കൊലപ്പെടുത്തി. ഒഡീസയിലെ നബരംഗ്പൂരില്‍വെച്ച് ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രഭു ഭട്ടാര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കരടിയെ കണ്ട് വാഹനം നിര്‍ത്തി കരടിക്കടുത്ത് […]

ഒഡീഷയില്‍ പീഡനത്തിനിരയായ ആറു വയസുകാരി മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്കില്‍ പീഡനത്തിനിരയായ ആറു വയസുകാരി മരണത്തിനു കീഴടങ്ങി. കട്ടക്കിലെ ജഗനാഥ്​പുര്‍ ഗ്രാമവാസിയായ പെണ്‍കുട്ടി ഏപ്രില്‍ 21 നാണ്​ ബാലത്സംഗത്തിനിരയായത്​. വൈകിട്ട്​ വീട്ടില്‍ നിന്നും ബിസ്​ക്കറ്റ്​ വാങ്ങാനായി പോയ പെണ്‍കുട്ടിയെ ഗ്രാമവാസിയായ യുവാവ്​ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച്‌​ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.  ഗ്രാമത്തില്‍ പവര്‍കട്ടുള്ള സമയത്താണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. ബലാത്സംഗം ചെയ്​ത ശേഷം സമീപത്തെ സ്​കൂള്‍ കോമ്പൌണ്ടില്‍ ഉപേക്ഷിച്ച നിലയിലാണ്​ കുഞ്ഞിനെ കണ്ടെത്തിയത്​. വിവസ്ത്രയായി, വായില്‍ നിന്നും തലയില്‍ നിന്നും രക്തം ഒലിച്ച […]

ബിസ്‌ക്കറ്റ്‌ വാങ്ങാന്‍ പോയ ആറുവയസുകാരിയെ ബലാല്‍സംഗം ചെയ്‌ത്‌ സ്‌കൂള്‍ മൈതാനത്ത്‌ തള്ളി

ഒഡീഷ: ബിസ്‌ക്കറ്റ്‌ വാങ്ങാന്‍ കടയില്‍പോയ ആറുവയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത്‌ സ്‌കൂള്‍ മൈതാനത്ത്‌ തള്ളി. തലയിലും മുഖത്തും കഴുത്തിലും നെഞ്ചിലും പരിക്കേറ്റ കുട്ടിയെ അതീവ ഗുരുതരാവസ്‌ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  സംഭവത്തെ തുടര്‍ന്ന്‌ 25കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ജഗന്‍നാഥ്‌പുര്‍ ഗ്രാമത്തിലാണ് സംഭവം. പവര്‍കട്ടുള്ള സമയത്തായിരുന്നു കുട്ടി ബിസ്‌ക്കറ്റ് വാങ്ങുവാന്‍ പോയത്. ഏറെ സമയം കഴിഞ്ഞും തിരികെ എത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടര്‍ന്ന്‍  ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരിച്ചിലിലാണ് സമീപത്തെ സ്‌കൂള്‍ പരിസരത്ത് നിന്ന് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. […]

പ്ല​ഗ്ഗി​ല്‍ കു​ത്തി സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച്‌ പെ​ണ്‍​കു​ട്ടി മരിച്ചു

ഒഡീഷ : ചാ​ര്‍​ജ് ചെ​യ്തു​കൊ​ണ്ട് മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ, സ്മാര്‍ട്ഫോണ്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ പതിനെട്ടുകാരി കൊല്ലപ്പെട്ടു. കി​ഴ​ക്ക​ന്‍ ഒ​ഡീ​ഷ​യി​ലെ ഖേ​ര​കാ​നി​യി​ല്‍ ഉ​മ ഒ​റം എ​ന്ന പെ​ണ്‍​കു​ട്ടിയാണ് മരിച്ചത്. ഫോ​ണി​ലെ ചാ​ര്‍​ജ് തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന്‍  പ്ല​ഗ്ഗി​ല്‍ കു​ത്തി​യി​ട്ടു  സു​ഹൃ​ത്തി​നോ​ട് ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.  കൈ, ​നെ​ഞ്ച്, കാ​ല് ഭാ​ഗ​ങ്ങ​ളി​ല്‍ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി ബോധംകെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോ​ണി​ന്‍റെ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അപകട​ത്തി​ന് കാ​ര​ണ​മാ​യ​ത്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലെ വിവരങ്ങള്‍ പ്രകാരം 2010 ല്‍ പുറത്തിറങ്ങിയ […]

ഭര്‍ത്താവ് നാട്ടില്‍ പോയ തക്കത്തിന് ഭാര്യ രണ്ടാം വിവാഹം കഴിച്ചു

ഒഡീഷ: രണ്ട് ദിവസത്തേക്ക് തന്‍റെ ഗ്രാമത്തില്‍ പോയ തക്കത്തിന് ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചെന്ന് പൊലീസിന് യുവാവിന്‍റെ പരാതി. മനഞ്ജയ് ചൗബേയാണ്, തന്‍റെ ഭാര്യ മറ്റൊരാളെ കല്യാണം കഴിച്ചെന്ന് കാണിച്ച്‌ രഘുനാഥ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒഡീഷയിലെ റൂര്‍ക്കേലയില്‍ വ്യാഴാഴ്ചയാണ് നാടകീയ സംഭവങ്ങളുണ്ടായത്. പഴയ ഭര്‍ത്താവിന് പുറമെ പുതിയ ഭര്‍ത്താവും യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സംഭവം ഇങ്ങനെ. ചില സ്വകാര്യ ആവശ്യങ്ങള്‍ക്കായി മനഞ്ജയ് വാരാണസിക്കടുത്തുള്ള തന്‍റെ ഗ്രാമത്തിലേക്ക് പോയി. രണ്ട് ദിവസം കൊണ്ട് മടങ്ങുമെന്ന് ഭാര്യ […]

മണ്ഡപത്തില്‍ വരന്‍ മദ്യപിച്ചെത്തി; വിവാഹത്തില്‍ നിന്ന്‍ യുവതി പിന്മാറി

ഒഡീഷ: വിവാഹ മണ്ഡപത്തില്‍ വരന്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് വധു പിന്‍മാറി. ഒഡീഷയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മദ്യലഹരിയിലായിരുന്ന വരന്‍റെ പെരുമാറ്റങ്ങള്‍ അതിരു കടന്നതൊടെയാണ് വധുവും വീട്ടുകാരും രംഗത്തെത്തിയത്. വിവാഹം അലങ്കോലമായതൊടെ വധുവിന്‍റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വധുവിന്‍റെ ബന്ധുക്കളുടെ പരാതി പ്രകാരം വിവാഹ മണ്ഡപത്തില്‍ പൊലീസെത്തുകയും വരനെതിരെ കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന്, പൊലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ വരനെതിരായ പരാതി വധുവിന്‍റെ വീട്ടുകാര്‍ പിന്‍വലിക്കുകയും,വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.

വിവാഹ വിരുന്നിനിടെ സമ്മാനപൊതി പൊട്ടിത്തെറിച്ച് ​ നവവരനും മുത്തശ്ശിയും മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹസത്​കാരത്തിനിടെ ലഭിച്ച സമ്മാനപൊതി പൊട്ടിത്തെറിച്ച്‌​ നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന്​ ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ബോലാന്‍ഗിര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. അഞ്ചു ദിവസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.  വിവാഹ സത്​കാരത്തിനിടെ വധൂവരന്‍മാര്‍ക്ക്​ ലഭിച്ച സമ്മാനപൊതി തുറക്കുന്നതിനിടെ​ പൊട്ടിത്തെറിക്കുകയായിരുന്നു​. വര​ന്‍റെ മുത്തശ്ശി സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ റൗര്‍ക്കേലയിലെ ഇസ്​പത്ത്​ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരന്‍ വെള്ളിയാഴ്​ചയാണ്​ മരണത്തിനു കീഴടങ്ങിയത്​. വധു ബര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​. നവവധുവരന്മാര്‍ക്ക് സമ്മാനം നല്‍കിയത് ആരാണെന്ന് […]