ഒഡീഷയില്‍ പീഡനത്തിനിരയായ ആറു വയസുകാരി മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്കില്‍ പീഡനത്തിനിരയായ ആറു വയസുകാരി മരണത്തിനു കീഴടങ്ങി. കട്ടക്കിലെ ജഗനാഥ്​പുര്‍ ഗ്രാമവാസിയായ പെണ്‍കുട്ടി ഏപ്രില്‍ 21 നാണ്​ ബാലത്സംഗത്തിനിരയായത്​.

വൈകിട്ട്​ വീട്ടില്‍ നിന്നും ബിസ്​ക്കറ്റ്​ വാങ്ങാനായി പോയ പെണ്‍കുട്ടിയെ ഗ്രാമവാസിയായ യുവാവ്​ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച്‌​ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.  ഗ്രാമത്തില്‍ പവര്‍കട്ടുള്ള സമയത്താണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. ബലാത്സംഗം ചെയ്​ത ശേഷം സമീപത്തെ സ്​കൂള്‍ കോമ്പൌണ്ടില്‍ ഉപേക്ഷിച്ച നിലയിലാണ്​ കുഞ്ഞിനെ കണ്ടെത്തിയത്​.

വിവസ്ത്രയായി, വായില്‍ നിന്നും തലയില്‍ നിന്നും രക്തം ഒലിച്ച നിലയിലായിരുന്നു.  തലയിലും മുഖത്തും സ്വകാര്യഭാഗത്തുമായി ആഴത്തില്‍ മുറിവേറ്റിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ​ കുട്ടി കട്ടക്കിലെ എസ്​.സി.ബി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  എന്നാല്‍ ഞായറാഴ്​ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ മുഹമ്മദ്​ മുഷ്​​താക്ക്​ എന്നയാളെ പൊലീസ്​ അറസ്​റ്റു ചെയ്​തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കു​ട്ടിയെ ബാലത്സംഗത്തിനിരയാക്കല്‍, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്​.

prp

Related posts

Leave a Reply

*