മധുവിന്‍റെ കൊലപാതകത്തില്‍ വനം വകുപ്പിനും പങ്കുണ്ടെന്ന്

പാലക്കാട്​: അട്ടപ്പാടി മുക്കാലിയില്‍ മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കുകയും ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് യുവാവിന്‍റെ സഹോദരി ചന്ദ്രിക ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വനത്തില്‍ രണ്ടു കിലോമീറ്ററിലധികം ഉള്ളിലുള്ള ഗുഹയിലാണ്​ മധു കഴിഞ്ഞിരുന്നത്​. നാട്ടുകാര്‍ കാട്ടിനുള്ളില്‍ കയറി മധുവിനെ പിടികൂടി മര്‍ദിച്ചവശനാക്കി മുക്കാലിയിലെത്തിക്കുകയായിരുന്നു. കാടിനുള്ളില്‍ കയറണമെങ്കില്‍ വനം വകുപ്പ്​ ഉദ്യോഗസ്​ഥരെ തിരിച്ചറിയില്‍ കാര്‍ഡ്​ കാണിച്ച്‌​ ബോധ്യപ്പെടുത്തണം. അതിനാല്‍ തന്നെ അമ്പതിലധികം പേര്‍ കാട്ടിനുള്ളില്‍ കയറിയത്​ ഉദ്യോഗസ്​ഥര്‍ അറിവോടെയാണെന്നും ചന്ദ്രിക ആരോപിച്ചു.

ആള്‍ക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്‍റെ ജീപ്പുമുണ്ടായിരുന്നു. വഴിയില്‍ വെച്ച്‌ വെള്ളം ചോദിച്ച മധുവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് തലയിലൂടെ വെള്ളം ഒഴിച്ചുവെന്നും ചന്ദ്രിക ആരോപിച്ചു. കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന ആരോപണമാണ് മധുവിനെതിരെ നാട്ടുകാര്‍ ആരോപിച്ചത്. വിലപിടിപ്പുള്ള ഒരു വസ്തുക്കളും അവന്‍ എടുക്കില്ലെന്നും ചന്ദ്രിക വ്യക്തമാക്കി.

prp

Related posts

Leave a Reply

*